CinemaCrimeEditors PicksEntertainmentFashionFeaturedKeralaLatest NewsLocal NewsMost Popular NewsMoviesviral newsviral story

മയക്ക് മരുന്ന് ലഹരിയിൽ പുലർച്ചെ ട്രാ​ഫി​ക് സി​ഗ്ന​ൽ തൂ​ണി​ല്‍ ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ന്റെ ആനന്ദ നൃ​ത്തം.

കൊ​ച്ചി/ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ പുലർച്ചെ ട്രാ​ഫി​ക് സി​ഗ്ന​ൽ തൂ​ണി​ല്‍ പി​ടി​ച്ച് ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ന്റെ ആനന്ദ നൃ​ത്തം. ല​ഹ​രി​യ്ക്കെ​തി​രെ രണ്ടു ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ സംവിധാനം ചെയ്തിട്ടുള്ള കൊ​ച്ചി സ്വ​ദേ​ശി വി​ഷ്ണു​രാ​ജാ​ണ് പുലർച്ചെ നടുറോഡിൽ ആനന്ദ നൃത്തം നടത്തിയത്. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സ​ന്തോ​ഷും സം​ഘ​വും കൊ​ച്ചി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ല​ഹ​രി​യ്ക്കെ​തി​രെ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ലഹരിയിൽ നടുറോഡിൽ ആനന്ദം കൊള്ളുന്നത് കാണുന്നത്.

ചി​റ​ങ്ങ​ര ജം​ക്ഷ​നി​ല്‍ ആയിരുന്നു സംഭവം. തൊട്ടടുത്ത സർവീസ് റോഡിൽ ഒരു കാറും നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. കാറിന്റെ മുന്നിൽ മറ്റൊരാൾ നിന്നിരുന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടു​ത്തെ​ത്തി നോ​ക്കി​യ​പ്പോ​ൾ കാ​റി​നു​ള്ളി​ല്‍ ഒരു യു​വ​തി​ ഉണ്ടായിരുന്നു. മോ​ഡ​ലിം​ഗ് ആ​ണ് ജോ​ലി​യെ​ന്നാണ് അവർ പറഞ്ഞത്. ഭർത്താവും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​ഗ്ന​ൽ തൂ​ണി​ൽ നൃ​ത്തം ചെ​യ്തി​രു​ന്ന​ത് കൊ​ച്ചി സ്വ​ദേ​ശി വി​ഷ്ണു​രാ​ജാ​യി​രു​ന്നു. ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ നി​ന്ന് ര​ണ്ടു ഗ്രാം ​എം​ഡി​എംഎ ​ന്യൂ​ജ​ന​റേ​ഷ​ന്‍ ല​ഹ​രി മ​രു​ന്ന് തുടർന്ന് പോലീസ് ക​ണ്ടെ​ത്തി.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ക​ഥാ​കൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കാണ് യാത്രയെന്നാണ് ഇവർ പറഞ്ഞത്. മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നു​ള്ള കാറായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ സംഗതി ആകെ മാറി. വി​ഷ്ണു​രാ​ജി​നെ കൊ​ര​ട്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ ബി.​കെ. അ​രു​ണും സം​ഘ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റും പി​ടി​ച്ചെ​ടു​ത്തു. മോഡലാണെന്നു അവകാശപ്പെട്ട യുവതിക്കും ഭർത്താവിനും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ പ​ങ്കി​ല്ലാ​ത്ത​തി​നാ​ല്‍ വി​ട്ട​യ​ക്കുകയും ചെയ്തു.

Back to top button