CinemaEditors PicksEntertainmentFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

ദിലീപും കാവ്യമാധവനും മീശമാധവന്‍ മുതൽ ബന്ധം.

കൊച്ചി/ ദിലീപും കാവ്യമാധവനും തമ്മില്‍ മീശമാധവന്‍ സിനിമ ഇറങ്ങിയ കാലം മുതലേ ബന്ധമുണ്ടെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. മഞ്ജുവാര്യര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. കൗമുദി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

മഞ്ജുവാര്യരുടെയും ദിലീപിന്റെയും പ്രണയ വിവാഹം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. വിവാഹ ശേഷം ദിലീപിന്റെ വീട്ടില്‍ മഞ്ജുവാര്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും, ആ വീട്ടില്‍ പോയ വേളയില്‍ തനിക്ക് ഇക്കാര്യം മനസിലാക്കാനായെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ദിലീപിന്റെ വീട്ടില്‍ പണവുമായി പോകാറുണ്ട്. ഈ വേളയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന പോലെ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മഞ്ജുവാര്യരെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാന്‍ പ്രയാസമാണ്. ദിലീപിന്റെ അമ്മയോ സഹോദരിമാരോ ആണ് ഫോണെടുക്കുക. ആരാണ് ഫോണ്‍ വിളിക്കുന്നതെന്ന് വ്യക്തമായ ശേഷമേ മഞ്ജുവാര്യര്‍ക്ക് ഫോണ്‍ കൈമാറുകയുള്ളൂ – ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവര്‍ മൗനം പാലിച്ചിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മീശമാധവന്‍ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്തെ ഹോട്ടലില്‍ നടന്നപ്പോഴുണ്ടായ കാര്യവും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്. പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. സുഹൃത്ത് സുബൈര്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ ബാത്ത് റൂമില്‍ പോകുമ്പോള്‍ മഞ്ജുവാര്യര്‍ മൂന്ന് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ മടിയില്‍ വച്ച് കരഞ്ഞിരിക്കുന്നു. എന്താ പോയില്ലേ എന്ന് മഞ്ജുവിനോട് ചോദിച്ചുവെന്നും ലിബര്‍ട്ടി ബഷീര്‍ വിശദീകരിച്ചു. ദിലീപേട്ടനെ കാണുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഞാന്‍ അന്വേഷിച്ചുപോയ വേളയില്‍ ദിലീപ് കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഞാന്‍ ദിലീപിനെ കുറേ തെറി പറഞ്ഞു. നീ എത്ര വേണേലും സംസാരിച്ചോ, നിന്നെ കാത്ത് മഞ്ജുവാര്യര്‍ ഇരിക്കുന്നുവെന്നും അവളെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മഞ്ജുവാര്യര്‍ക്ക് അന്നേ അറിയാമായിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരിക്കുന്നത്. മഞ്ജുവിന് കുഞ്ഞായിരിക്കുന്ന സമയമാണത്. സിനിമാ രംഗത്തുള്ള പലര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അന്ന് ഇത്രയും രൂക്ഷമായിട്ടില്ല. പിന്നീട് ദിലീപിന്റെ പല ലൊക്കേഷനിലും കാവ്യവന്ന് താമസിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ദിലീപും കാവ്യയും പല ലൊക്കേഷനിലും ഒരുമിച്ചുണ്ടാകാറുണ്ട്. കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ഒരുമിച്ചുണ്ടായിരുന്നു. ദിലീപ് ഹോട്ടലിലെ മുകളിലെ മുറിയിലും കാവ്യയും അച്ഛനും താഴത്തെ മുറിയിലും തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അമേരിക്കന്‍ പര്യടനത്തിന്റെ സമയത്തുണ്ടായ വിഷയങ്ങളല്ല ഇതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്.

മഞ്ജുവാര്യര്‍ എല്ലാം അറിയുന്നു എന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞത് എന്നാണ് കരുതിയത്. അവര്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയായിരുന്നു ഇത്. മഞ്ജുവിന് നേരത്തെ അറിയാമായിരുന്നു എല്ലാം. കാവ്യയുടെ ആദ്യ വിവാഹ സ്ഥലത്ത് വച്ച്, ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ കൗമുദിയിൽ പറയുകയുണ്ടായി.

Back to top button