CrimedeathEditors PicksFashionFeaturedKeralaLatest NewsRelationshipsocial mediaviral newsviral story

നടിയും മോഡലുമായ ഷഹനയുടെ ദുരൂഹ മരണത്തിന് പിറകെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

നടിയും മോഡലുമായ ഷഹനയുടെ ദുരൂഹ മരണത്തിൽ സംശയങ്ങൾ ഏറി. വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അന്വേഷണ സംഘം പറഞ്ഞിരിക്കുന്നത്.

കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഷഹന കഴിഞ്ഞ രാത്രിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണുന്നത്. ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂരില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. മരണത്തില്‍ ദുരൂഹമുണ്ടെന്നും ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും ഷഹനയുടെ ഉമ്മ ഉമൈബ പറഞ്ഞു. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തി ലാണ് ഷഹനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.

നടിയും മോഡലുമായ ഷഹന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉമ്മ ഉമൈബ പറയുന്നു. ഭര്‍ത്താവ് സജ്ജാദ് ഷഹനയെ കൊന്നതെന്നാണ് ഉമ്മ ഉമൈബ മാധ്യമങ്ങളോട് പറഞ്ഞത്. മകളെ കൂടുതല്‍ സ്ത്രീധനം ചോദിച്ചു സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ സ്ത്രീധനം ചോദിച്ച് മകളെ സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ‘ഷഹനയെ സജ്ജാദ് കൊന്നതാണ്. പണത്തിനായി കൊന്നതാണ്. അടുത്തിടെ പരസ്യത്തില്‍ അഭിനയിച്ചതിന് ചെക്ക് കിട്ടിയിരുന്നു. ഇത് കിട്ടാന്‍ വേണ്ടിയും ഉപദ്രവിച്ചിരുന്നു. എന്റെ മോളുടെ മരണത്തില്‍ നീതി കിട്ടണം. അവനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. എന്റെ മോളുടെ ജന്മദിനമാണ് ഇന്ന്. മകള്‍ ആത്മഹത്യ ചെയ്യില്ല. മരിച്ചിടത്ത് പോലും പോകാന്‍ പേടിയാണ് മകള്‍ക്ക്’ ഉമൈബ പറഞ്ഞിരിക്കുന്നു.

Back to top button