Editors PicksFeaturedLatest NewsMost Popular NewsNationalRelationshipsocial mediaviral newsviral story

ഡി.ജെ പാർട്ടിക്കിടെ വരൻ മർദ്ദിച്ചു, വധു ബന്ധുവിനെ വിവാഹം ചെയ്തു പകരം വീട്ടി.

കടലൂർ / വിവാഹത്തിൻ്റെ തലേദിവസം വരൻ മർദിച്ചതിനെ തുടർന്ന് വധു ബന്ധുവിനെ വിവാഹം ചെയ്തു. സംഭവം തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പണ്രുട്ടിയിലാണ് നടന്നത്. പണ്രുട്ടി സ്വദേശിനിയായ യുവതിയും പെരിയക്കാട്ടുപാളയം സ്വദേശിയും തമ്മിലുള്ള വിവാഹമാണ് വരന്റെ അതിരു കടന്ന മർദ്ദനത്തെ തുടർന്ന് മുടങ്ങിയത്. 20ന് കടമ്പുലിയൂർ എന്ന സ്ഥലത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ, വിവാഹത്തിൻ്റെ തലേദിവസമായ 19ന് നടന്ന പാർട്ടിക്കിടെയുണ്ടായ പ്രശ്നമാണ് വിവാഹം മുടങ്ങുന്നതിന് കാരണമാവുകയായിരുന്നു. ബ്യൂട്ടി സലൂൺ നടത്തുന്ന പ്രമുഖ വ്യവസായിയുടെ മകളാണ് വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരാളെ വിവാഹം കഴിച്ചത്.

വിവാഹത്തിൻ്റെ തലേദിവസം നടന്ന പാർട്ടിയിൽ ഡി.ജെ അടക്കമുള്ള ആഘോഷങ്ങൾക്കിടെ വധൂവരന്മാർ നൃത്തം ചെയ്യുമ്പോൾ വധുവിൻ്റെ അടുത്ത ബന്ധുക്കളിലൊരാൾ വധൂവരന്മാരുടെ കൈകളിൽ പിടിച്ച് ഡാൻസ് ചെയ്യാൻ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഡാൻസിനിടെ ബന്ധു വരൻ്റെ തോളിൽ കൈവച്ചതോടെ പ്രകോപിതനായ വരൻ വധുവിനെയും ബന്ധുവിനെയും ആളുകൾ നോക്കിനിൽക്കെ തള്ളിമാറ്റുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ബന്ധുവിനൊപ്പം എന്തിനാണ് നൃത്തം ചെയ്തതെന്ന് ആളുകൾ കാൺകെ ചോദ്യം ചെയ്ത വരൻ വധുവുമായി തർക്കത്തിലാവുകയും വധുവിനെ മുഖത്തടിക്കുകയും ചെയ്തു. വരന്റെ അടികൊണ്ട യുവതി വരനെ തിരിച്ച് തള്ളിയതോടെ പ്രശനം സങ്കീർണമായി.

ആഘോഷത്തിനിടെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മകളെ മർദ്ദിച്ച യുവാവിനെ മരുമകനായി വേണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് തീരുമാനിക്കുകയായിരുന്നു പിന്നെ. വരനോടും കുടുംബത്തോടും സ്ഥലത്ത് നിന്നും പുറത്തുപോകാൻ വധുവിന്റെ പിതാവ് ആവശ്യപ്പെട്ടു. തുടർന്ന് വധുവിന്റെ പിതാവ് ബന്ധുക്കളുമായി ചർച്ച നടത്തുകയും ബന്ധുവും വില്ലുപുരം ജിങ്കിയിൽ നിന്നുള്ള യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. പിതാവിൻ്റെ തീരുമാനം അംഗീകരിച്ച പെൺകുട്ടി ജനുവരി 20 ന് പണ്രുത്തി തിരുവത്തിഗൈ ക്ഷേത്രത്തിൽ വച്ച് ബന്ധുവിനെ വിവാഹം കഴിച്ചു. മുൻപ് തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെയാണ് ഈ വിവാഹം നടക്കുന്നത്.

 

Back to top button