Editors PicksEducationFeaturedIndiaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

പ്രൈമറി സ്കൂൾ വിദ്യാർഥികൾ പോലും ആന്ധ്രയിൽ പോലീസിനെ വിശ്വസിക്കുന്നു.

ഒരു പെൻസിൽ കാണാതായ സംഭവത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തി. ആന്ധ്രാ പ്രദേശ് പൊലീസ് ആണ് വിദ്യാർഥികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ സഹപാഠിക്കെതിരെയാണു പരാതി നൽക്കുകയായിരുന്നു.

ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലാണ് ഇത്തരം ഒരു സംഭവം നടന്നത്. ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അതു തിരിച്ച് തരുന്നില്ലെന്നുമാണു പരാതിക്കാരനായി എത്തിയ ഒരു കുട്ടി പറയുന്നത്. പല കുറി ചോദിച്ചിട്ടും അവൻ തന്നില്ല. ഇതോടെ ഒരു വിദ്യാർത്ഥി കൂട്ടുകാരെയും കൂട്ടി സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. സ്കൂൾ കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ സത്യത്തിൽ അമ്പരന്നു പോയി.

പോലീസിന്റെ ഇടപെടലിനെ തുടർന്ന് പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ തർക്കം ചർച്ചയിലൂടെ പരിഹരിച്ച് ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷനിൽ നിന്ന് മടക്കി അയക്കുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥികൾ പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസിന്റെ ഔദ്യോഗിക പേജിൽ
ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്.

Back to top button