CovidEditors PicksFeaturedHealthIndiaKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരിൽ 57 ശതമാനം പേരും കൊവിഡ് വാക്‌സിൻ കുത്തിവെച്ചവർ

തിരുവനന്തപുരം/ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരിൽ 57 ശതമാനം പേരും കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്തവരാണെന്ന് റിപ്പോർട്ട്. 6996 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 2083 പേരും രണ്ട് ഡോസ് കുത്തിവയ്‌പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്‌സിൻ അവലോകന റിപ്പോർട്ടിൽ പറയുന്നത്.

കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മാസങ്ങൾ കഴിയുമ്പോൾ ഫലം കുറയുകയാണോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ വർധിക്കുകയാണ്. കൊവിഡ് വാക്‌സിൻ കുത്തിവെച്ചവരിൽ വീണ്ടും രോഗം പിടിപെടുന്നതാണ് ഈ ആശങ്കക്ക് കാരണമാവുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുകളിൽ നിന്ന് വാക്‌സിൻ എടുത്ത ബഹുഭൂരിപക്ഷം പേർക്കും വീണ്ടും രോഗം ഉണ്ടാവുന്നു എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

6996 പേർക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കൊവിഡ് ബാധിച്ചത്. ഇതിൽ 2083 പേരും രണ്ട് ഡോസ് കുത്തിവയ്‌പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്‌സിൻ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച 10691 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 6303 പേരും കുത്തിവയ്പ് എടുത്തവരാണ് എന്നതാണ് ശ്രദ്ധേയം.

ശനിയാഴ്ച 9470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 5364 പേരും വാക്‌സിൻ ലഭിച്ചവരാണ്. ആദ്യ മാസങ്ങളിൽ കുത്തിവയ്‌പ്പെടുത്തവരിൽ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാൽ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ട്.

Back to top button