deathFeaturedLatest NewsMost Popular NewsNationalPoliticsviral news

കർഷക സമരക്കാർക്ക് നേരെ കാർ ഇടിച്ചുകയറി നാലു പേർ കൊല്ലപ്പെട്ടു.

 

ലക്കിംപൂർ ഖേര/ ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരയിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. കർഷക സമരത്തിനിടയിലേക്ക് ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചുകയറിയാണ് നാലു പേരും മരിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. സംഭവത്തിൽ എട്ട് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. അപകടുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനാണെന്നാണ് കർഷകർ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി പങ്കെടുക്കേണ്ട പരിപാടിക്കിടെ കര്‍ഷകര്‍ കേന്ദ്ര സർക്കാരിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ ഗ്രാമത്തിലായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി സ്ഥലത്തെത്തുമ്പോള്‍ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. കാറിന് മുന്നിൽ പ്രതിഷേധിച്ചതോടെ കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരുടെ നേർക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്.

എന്നാൽ, ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ മകന് പങ്കില്ലെന്ന് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു. സംഭവം നടക്കുമ്പോൾ മകൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ അജയ് മിശ്ര ലഖിംപൂർ ഖേരിയിൽ നടന്ന സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. തന്റെ ഡ്രൈവർ ഓടിച്ചിരുന്ന വാഹനത്തിനു നേരെ കല്ലെറിഞ്ഞു, തുടർന്ന് വാഹനം മറിയുകയും രണ്ട് കർഷകർ അതിനിടയിൽ പെടുകയുമാണ് ചെയ്തത്.

ലഖിപുർ ഖേരിയിൽ മരിച്ച എട്ടുപേരിൽ ഒരാൾ മന്ത്രിയുടെ കാറിന്റെ ഡ്രൈവറും മൂന്നു പേർ ബിജെപി പ്രവർത്തകരുമാണ്. ബാക്കിയുള്ള രണ്ടുപേർ കർഷകരാണെന്നും അജയ് മിശ്ര അവകാശപ്പെട്ടു. ഡ്രൈവറെയും ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്തുകയും വാഹനം പിന്നീട് കത്തിക്കുകയും ചെയ്തുവെന്ന് അജയ് മിശ്ര ആരോപിച്ചു.

ലഖിംപൂർ നഗരത്തിലെ പരിപാടി കഴിഞ്ഞ് ജന്മനാടായ ഗ്രാമത്തിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര മടങ്ങുമ്പോഴും സംഘർഷം ഉണ്ടായി. അജയ് മിശ്രയുടെ പ്രസംഗത്തിൽ ഉണ്ടായ പരാമർശത്തിൽ പ്രതിഷേധിച്ച് കർഷകർ കരിങ്കൊടി പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന രോഷാകുലരായ കർഷകർ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ മൂന്നോളം കാറുകൾ കത്തിക്കുകയും ഉണ്ടായി. ടികുനിയയില്‍ സ്ഥിതി കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നു. ജനങ്ങൾ ശാന്തരാകണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

Back to top button