Editors PicksFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

പൂനെ ഫ്ലാറ്റ് ഫോമിൽ നിന്ന് ജീവിതത്തിലേക്ക് തോമസും നീനയും നെഞ്ചോട് ചേർത്ത നാല് പൊന്നോമനകളുടെ സ്നേഹവും സന്തോഷവും നിറഞ്ഞ പൊന്നോണം.

ഫോട്ടോ കടപ്പാട് – മാതൃഭൂമി/ ജി. ശിവപ്രസാദ്

കോട്ടയം/ കോട്ടയം പുതുപ്പള്ളി പേരേപ്പറമ്പിൽ വീട്ടിൽ പി എ തോമസ് നീന ദമ്പതികൾക്ക് ഇക്കുറി ഓണം സ്നേഹത്തിന്റെയും, കരുതലിന്റെയും, കാരുണ്യത്തിന്റെയും നിറവുള്ള പൊന്നോണമാണ്. ട്രെയിൻയാത്രക്കിടെ തങ്ങൾക്ക് കിട്ടിയ നാല് പൊന്നോമനകളെ നിയമപരമായി സ്വന്തമാക്കിയതിന്റെ അനുഭൂതിയിലും ആഹ്ലാദത്തിലുമാണ് അവർ. പൂനെ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമിൽ നിന്ന് ജീവിതത്തിലേക്ക് തോമസും നീനയും നെഞ്ചോട് ചേർത്ത നാല് പൊന്നോമനകളുടെ സ്നേഹവും സന്തോഷവും നിറഞ്ഞതാണ് ഈ പൊന്നോണം. മാതൃഭൂമിയാണ് ഈ ജീവകാരുണ്യ കഥ വാർത്തയാക്കി ആദ്യം പ്രസിദ്ധീകരിക്കുന്നത്.

തോമസും നീനയും 2019ലാണ് മുംബൈയിലേക്ക് പോകാൻ തീരുമാനിക്കുന്നത്. അവർക്ക് മുംബൈയിലേക്ക് നേരിട്ടുള്ള ട്രെയിൻ ടിക്കറ്റ് ലഭിച്ചില്ല. അതിനാൽ പൂനയ്ക്ക് പോയി അവിടെ നിന്ന് മുംബൈയ്ക്ക് പോകാൻ തീരുമാനിച്ചു. പൂനെ സ്റ്റേഷനിൽ ഇറങ്ങി മുമ്പായി വണ്ടിക്കായി കാത്തിരിക്കുമ്പോൾ ഫ്ലാറ്റ് ഫോമിന്റ് ഒരു മൂലയിൽ ആറുവയസുകാരിയായ ഒരു കുട്ടി മൂന്ന് അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് തോമസ് കാണുകയായിരുന്നു. തോമസ് അവരുടെ അരികിൽ ചെന്ന് സംസാരിച്ചു. കുറച്ചു നേരത്തെ ബന്ധം വിട്ടുപിരിയാൻ പറ്റാത്തതാണെന്നു തോമസിന് തോന്നി. നാലുദിവസം മുമ്പ് അവരെ അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുപോവുകയായിരുന്നു.

അവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ ഉറച്ചു. ഭാര്യ നീനയ്ക്കും അതെ മനസുതന്നെ. ഇരുവരും മുംബൈ യാത്ര വേണ്ടെന്നു വെച്ചു. പൂനെയിലെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികളെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി കുട്ടികളെ താൽക്കാലികമായി വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചു.

നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തെ താൽക്കാലിക ഏറ്റെടുക്കലായിരുന്നു അത്. കുട്ടികളുമായി നാട്ടിലെത്തുമ്പോൾ ബന്ധുക്കൾക്കിടയിൽ ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടായി. തുടർന്ന് വാടക വീട്ടിയായി താമസം. 2019 ൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കൽ നടപടി ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെ പൂർണമായി. ഇതിനിടെ തോമസിന് കോട്ടയം മെഡിക്കൽ കോളേജിൽ വികസനസമിതിയുടെ കീഴിൽ പി ആർ ഒ ജോലിയും ലഭിച്ചു. പിന്നെ സ്ഥലം വാങ്ങി വീടും വെച്ചു.

പൂനെ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾ ഉപേക്ഷിച്ചു പോയ ആ നാല് കുട്ടികളും തോമസിന്റെയും നീനയുടെയും മക്കളായി പേരേപ്പറമ്പിലുണ്ട്. എയ്റ എൽസ തോമസ് (9), ഇരട്ടകളായ ആൻട്രിയ റോസ് തോമസ്, ഏലയ്ൻ സാറാ തോമസ് (8), അലക്സാട്രിയ സാറാ തോമസ് (6) എന്നിങ്ങനെയാണ് അവരുടെ പേരുകൾ.

Back to top button