മധുവിനോട് സർക്കാർ നീതി കാട്ടുന്നില്ല, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.
അട്ടപ്പാടി/ മധുവിനോട് സർക്കാർ നീതി കാട്ടുന്നില്ല. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതികൾക്ക് ഭരണപക്ഷപാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മധുക്കേസില്‍ സര്‍ക്കാരിനെതിരെ കുടുംബം രംഗത്ത് വന്നിരിക്കുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവര്‍ ആരോപിച്ചു.
പ്രതികള്‍ ഭരണപക്ഷപാര്‍ട്ടി യുമായി ബന്ധമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കുടുംബം പത്രസമ്മേളനത്തില്‍ പറഞ്ഞു. മധുവിനുവേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും നാളിതുവരെ അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല. ഇത് കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നു. മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും ഫീസും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പിന്മാറിയിരുന്നു. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരോടും സര്‍ക്കാര്‍ അതേസമീപനമാണ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നു. പ്രധാനസാക്ഷികളിലൊരാളായ സുരേഷിനെ കേസിലെ പ്രതിയായ നജീബ് സ്വന്തം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടുവെന്നും കുടുംബം പറഞ്ഞു. ഭരണപക്ഷത്തോടു അടുപ്പമുള്ളവരാണ് പ്രതികള്‍. അതിനാല്‍ സര്‍ക്കാര്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്- അവര്‍ ആരോപിച്ചു. കേസില്‍ നീതി ലഭിച്ചില്ലായെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കുടുംബം പറഞ്ഞിരിക്കുകയാണ്.