CrimeEditors PicksFeaturedIndiaKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

കേരളത്തിൽ വീട്ടു ജോലിക്കായി എത്തിയ അതിഥി തൊഴിലാളി ഉടു വസ്ത്രത്തോടെ പ്രാണ രക്ഷാർത്ഥം ജീവനും കൊണ്ട് ഓടി.

കേരളത്തിന് കാമ ഭ്രാന്ത് കൂടി, അതിഥി തൊഴിലാളികളെ ഭോഗ വസ്തുക്കളാക്കുന്നു, ജോലിക്കെന്ന പേരിൽ കൂട്ടി കൊണ്ട് വന്ന് ലൈംഗീകാസക്തിക്കായി വിറ്റു പണം കൊയ്യുന്നു, പെൺ വാണിഭം കേരളത്തിൽ അരങ്ങു തകർക്കുന്നു.നമ്മൾ തേനും പാലുമൊക്കെ ഒഴുക്കി മാറോടു ചേർത്തിരുന്ന അതിഥി തൊഴിലാളികളോട് കാട്ടുന്ന ക്രൂരത കാണാൻ ആർക്കും കണ്ണും കാതുമില്ല? സാക്ഷര കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. 23 ദിവസത്തിനിടെ നൂറു കണക്കിന് പേർ യുവതിയെ താമസിപ്പിച്ചിരുന്ന മുറിയിലെത്തി ബോധത്തിലും ലഹരിയിലുമായി ഉടുവസ്ത്രങ്ങൾ വലിച്ചൂരി എറിഞ്ഞു കാമ ഭ്രാന്ത് തീർത്ത് മടങ്ങി.

 

വള്ളിക്കീഴൻ/

കോഴിക്കോട് / മിഠായി തെരുവിനു സമീപമുള്ള ഒരു ലോഡ്ജിൽ നിന്നും, കേരളത്തിൽ വീട്ടു ജോലിക്കായി എത്തിയ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ അതിഥി തൊഴിലാളി ഉടു വസ്ത്രത്തോടെ പ്രാണ രക്ഷാർത്ഥം ജീവനും കൊണ്ട് ഓടുന്നു. തിങ്കളാഴ്ച രാവിലെ ഒരു യുവതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് ആദ്യം കണ്ടത് ഒരു വ്യാപാരിയാണ്. എന്തൊക്കെയോ ആ യുവതി വിലപിച്ചു കൊണ്ട് പറയുന്നുണ്ടായിരുന്നു. വ്യാപാരി ഉൾപ്പടെയുള്ളവർ ചോദിക്കുമ്പോൾ പരസ്പര ബന്ധമില്ലാതെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ വിവരം അതോടെ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി കരഞ്ഞുനിന്ന യുവതിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണു യുവതി പറഞ്ഞു കൊണ്ടിരുന്നത്. 23 ദിവസം മുൻപാണ് യുവതി വീട്ടുജോലിക്കെന്ന് കരുതി കോഴിക്കോട്ട് എത്തുന്നത്. മലയാളം സംസാരിക്കുന്ന 3 പേർ ഉൾപ്പെടെ 4 പേർ യുവതിയെ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഭർത്താവിൽനിന്നു വേർപ്പെട്ടു താമസിക്കുന്ന അസം യുവതിയെ വീട്ടുജോലി വാഗ്ദാനം ചെയ്താണ് കേരളത്തിൽ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രായമായ മാതാപിതാക്കളും കുഞ്ഞുമുള്ള യുവതിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ് ജോലി വാഗ്ദാനത്തിൽ വീണു കേരളത്തിലെത്താൻ കാരണമായത്. കോഴിക്കോട്ട് എത്തിച്ച പെൺ വാണിഭ സംഘം യുവതിയുമായി നഗരത്തിലെ ഒരു ലോഡ്ജിൽ ആണ് എത്തുന്നത്. ലിവിങ് ടുഗദർ ആണെന്നു പറഞ്ഞു യുവതിക്കൊപ്പമെത്തിയ ആൾ പെൺ വാണിഭ സംഘത്തിന് യുവതിയെ കൈമാറി നാട്ടിലേക്കു മുങ്ങി.

23 ദിവസത്തിനിടെ നൂറു കണക്കിന് പേർ യുവതിയെ താമസിപ്പിച്ചിരുന്ന മുറിയിലെത്തി ബോധത്തിലും ലഹരിയിലുമായി ഉടുവസ്ത്രങ്ങൾ വലിച്ചൂരി എറിഞ്ഞു കാമ ഭ്രാന്ത് തീർത്ത് മടങ്ങി. നിരവധി തവണ യുവതിയെ വാഹനങ്ങളിൽ കയറ്റി പുറത്ത് കൊണ്ട് പോയി പലർക്കും സമ്മാനിച്ചു. നിരന്തരം പീഡനത്തിനിരയാക്കിയ യുവതിയെ പിന്നീടു മുംബൈയിലേക്കു കടത്താനുള്ള നീക്കം നടക്കുന്നതിനിടെ ഇതു മനസിലാക്കിയ യുവതി ലോഡ്ജിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിച്ചിരുന്ന യുവതി ആദ്യം വൈദ്യപരിശോധനയ്ക്കു പോലും തയാറായില്ല. പിന്നീടു കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു വിശദമായി കൗൺസലിങ് നൽകിയ ശേഷമാണ് യുവതിയെ വൈദ്യ പരിശോധന നടത്തിയത്. നിലവിൽ യുവതി ചികിത്സയിലാണ്. സംഭവത്തിൽ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളിൽ പൊലീസ്
പതിവുപോലെ കേസെടുത്തിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത മുംബൈക്കാരിയെ പെൺവാണിഭ സംഘത്തിനു ഒരു ബന്ധു വിൽക്കുകയും ഹോട്ടലിൽനിന്നു കരഞ്ഞുകൊണ്ട് പെൺകുട്ടി ഇറങ്ങി ഓടിയതും 6 വർഷം മുൻപ് കോഴിക്കോട് നടന്നിരുന്നു. 6 വർഷം മുൻപ് നടന്നതും കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ സംഭവമായിരുന്നു. മുംബൈയിൽ നിന്നു പെൺവാണിഭ സംഘം വിലയ്ക്കു വാങ്ങിയ പെൺകുട്ടിയെ നഗരത്തിലെ ഹോട്ടലിൽ അന്ന് എത്തിക്കുകയായിരുന്നു. പാവാടയും ബ്ലൗസും ധരിച്ച പെൺകുട്ടി കരഞ്ഞു കൊണ്ട് മുംബൈയിലേക്കു ബസ് കിട്ടുന്ന സ്ഥലത്ത് തന്നെ ഇറക്കണം എന്ന ആവശ്യവുമായി ഓട്ടോറിക്ഷാ ഡ്രൈവറെ സമീപിക്കുമ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

കയ്യിൽ ആകെ 300 രൂപയേ പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായിരുന്നു. ഇതേ തുടർന്ന് ഓട്ടോ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിക്കുകയാണ് ഉണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെൺവാണിഭ സംഘം തടവിലാക്കിയ ലോഡ്ജിൽ നിന്ന് കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നെന്നു മനസ്സിലാവുന്നത്. പെൺകുട്ടി രക്ഷപ്പെട്ടതു മനസ്സിലാക്കി പെണ്‍വാണിഭ സംഘം ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും അന്വേഷണം നടത്തുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ കുട്ടിയെ സ്റ്റേഷനിലെത്തിക്കുന്നത്. ഈ കേസിൽ പിന്നിട് പെൺകുട്ടിയുടെ ബന്ധു അടക്കമുള്ളവർ ആണ് അറസ്റ്റിലാവുന്നത്.

അസം സ്വദേശിയായ യുവതി പീഡനത്തിനിരയായ ഹോട്ടലിൽ അടുത്ത ദിവസം പൊലീസ് റെയ്ഡ് നടത്തി 7 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അസം സ്വദേശിനിയെ താമസിപ്പിച്ചിരുന്ന മുറിയുടെ തൊട്ടടുത്തുള്ള മുറികളിൽ നിന്നായി സ്ത്രീകൾ അടക്കമുള്ളവരെയാണു കസ്റ്റഡിയിൽ എടുത്തത്. എന്നാൽ തങ്ങൾ ലിവിങ് ടുഗർ ബന്ധം തുടരുന്നവരാണെന്നു പിടിയിലായ ഏഴു പേരും സ്റ്റേഷനിൽ എത്തി മൊഴി നൽകി രക്ഷപെടുകയായിരുന്നു.

കോഴിക്കോട്ടെ ഹോട്ടലുകളും, ബ്യൂട്ടി പാർലറുകളും, ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് ഉത്തരേന്ത്യയിൽനിന്നും ബംഗ്ലദേശിൽനിന്നും യുവതികളെ കടത്തിക്കൊണ്ടു വന്ന് നിർബാധം പെൺവാണിഭം നടക്കുകയാണ്. തുച്ഛമായ പ്രതിഫലത്തിനായി യുവതികളെ ജോലിക്കെത്തിച്ച് പിന്നീട് പെൺവാണിഭ സംഘങ്ങൾ ചൂഷണം ചെയ്യുകയാണ്. ഒട്ടുമിക്ക മസാജിങ് കേന്ദ്രങ്ങളിലും മസാജിങ് എന്ന വ്യാജേനെ പെൺവാണിഭമാണു നടക്കുന്നത്.

ചെറുകിട ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഇത്തരം സംഘങ്ങൾ പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ ആണ് പ്രധാനമായും ഉപയോഗപ്പെടുത്തി വരുന്നത്. യുവതികളെയും പെൺകുട്ടികളെയും കേരളത്തിലെത്തി ക്കാൻ ഇവരുടെ നാടുകളിൽനിന്നു തന്നെയുള്ള ഏജന്റുമാരാണ് പ്രവർത്തിച്ചു വരുന്നത്. ദിവസങ്ങളുടെ ഇടവേളകളിൽ വിവിധ സ്ഥലങ്ങളിലായി ഇവരെ കൈമാറ്റം ചെയ്ത് അനാശ്യാസ കേന്ദ്രങ്ങളിൽ നിന്നും മറ്റൊരു അനാശ്യാസ കേന്ദ്രങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന പ്രവണതയാണ് നടക്കുന്നത്. ലൈംഗീക ഇടപാടുകൾക്ക് എതിർക്കുന്ന വരെ കുറച്ചു നാൾക്കു ശേഷം തിരികെ കയറ്റി അയയ്ക്കും. പരാതിപ്പെടാൻ ആരുമുണ്ടാകാ റില്ല എന്നതിനാൽ ഇതര സംസ്ഥാനക്കാരായ യുവതികളാണു കൂടുതലും ഇത്തരത്തിൽ ഇരകളാവുന്നത്.

മാസങ്ങൾക്കു മുൻപാണ് ബംഗ്ലദേശ് യുവതിയെ ക്രൂരമായ മർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയവരെ പൊലീസ് പിടികൂടിയത്. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്നു 2 യുവതികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിലായിരുന്നു.
മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച പെൺകുട്ടി രക്ഷപ്പെട്ട് കേരളത്തിലെത്തി യെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം ഉണ്ടാവുന്നത്. പ്രതികളിലൊരാൾ തന്നെ പകർത്തിയ വിഡിയോ വൈറൽ ആയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘങ്ങൾ പിടിയിലാവുന്നത്.

ജോലിക്കെന്നനു പറഞ്ഞാണു യുവതിയെ ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്നത്. ഫറോക്കിൽ എത്തിച്ച ശേഷം ഇവിടെ വച്ചു വിവാഹം നടത്തുകയായിരുന്നു. തുടർന്നു പെൺകുട്ടിയെ പെൺവാണിഭത്തിനായി ഉപയോഗപ്പെടുത്തി. ബംഗ്ലദേശ് സ്വദേശിനിയായ യുവതിയെ അപ്പാർട്മെന്റിൽ പൂട്ടിയിട്ടു പീഡിപ്പിച്ചതും അടുത്തിടെയാണ് നടന്നത്. മുംബൈ സന്ദർശനത്തിനെത്തിയ ബ്യൂട്ടീഷനായ യുവതിയെ ദമ്പതികൾ കൂടുതൽ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തു കൂട്ടിക്കൊണ്ടു വന്നു വില്ലയിൽ പൂട്ടിയിട്ട ശേഷം ഇടപാടുകാരെയെത്തിച്ചു ലൈംഗികമായി വിൽപ്പന നടത്തി. യുവതി പൊലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. എരഞ്ഞിപ്പാലത്തെ അപ്പാർട്മെന്റിൽനിന്നു ബഹളം കൂട്ടി ഇറങ്ങി ഓടിയ യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു പിന്നെ.

 

 

Back to top button