യുവതിക്ക് ഗർഭിണിയാവാൻ തടവ് പുള്ളിയായ ഭർത്താവിന് 15 ദിവസം പരോൾ
തനിക്ക് ഗർഭിണിയാവണം എന്ന ആവശ്യവുമായി സമീപിച്ച യുവതിയുടെ തടവിൽ കഴിയുന്ന ഭർത്താവിന് ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. ഭാര്യയ്ക്ക് ഗർഭിണിയാകാൻ തടവ് പുള്ളിയായ ഭർത്താവിന് ഹൈക്കോടതി 15 ദിവസം പരോൾ അനുവദിക്കുകയാ യിരുന്നു. ജീവപര്യന്തം തടവിനാണ് നന്ദലാലിനെ രാജസ്ഥാൻ കോടതി ശിക്ഷിക്കുന്നത്. അജ്മീർ ജയിലിൽ കഴിയുന്ന ഇയാൾക്ക് 2021 ൽ 20 ദിവസത്തെ പരോൾ നേരത്തെ അനുവദിച്ചിരുന്നതാണ്.
ജോധ്പൂർ ഹൈക്കോടതിയാണ് ഭർത്താവിനു 15 ദിവസം പരോൾ അനുവദിച്ചിരിക്കുന്നത്. ഭർത്താവ് ജയിലായത് ഭാര്യയുടെ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളെ ബാധിച്ചുവെന്നാണ് കോടതി പറഞ്ഞത്. സ്ത്രീയെ സംബന്ധിച്ച് ഗർഭിണിയാകുക എന്നത് പ്രഥമമായ അവകാശവുമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ജസ്റ്റിസുമാരായ സന്ദീപ് മേഹ്തയും ഫർസാന്ദ് അലിയും അടങ്ങുന്ന ബഞ്ച് ആണ് നന്ദലാൽ (34) എന്നയാൾക്ക് പരോൾ അനുവദിച്ച് നൽകിയിരിക്കുന്നത്. ഗർഭിണിയാകാനുള്ള അവകാശ മുണ്ടെന്ന് കാണിച്ചാണ് നന്ദലാലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുന്നത്. തടവുകാരന്റെ ഭാര്യയ്ക്ക് സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പട്ടതായി നിരീക്ഷിച്ച കോടതി, ഋഗ്വേദമുൾപ്പെടെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങളും ജൂതമതം, ക്രിസ്ത്യൻ മതം, ഇസ്ലാം എന്നിവയിലെ തത്വങ്ങൾ ചൂണ്ടിക്കാട്ടി പരോൾ അനുവദിക്കുകയായിരുന്നു.
യുവതി കുറ്റവാളിയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനാൽ കുഞ്ഞുണ്ടാകുക എന്നതിനു വേണ്ടി തടവുകാരനായ ഭർത്താവുമായുള്ള ദാമ്പത്യബന്ധം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പരോൾ കാലത്ത് നന്ദലാൽ നല്ല സ്വഭാവക്കാരനായിരുന്നെന്നും കൃത്യസമയത്ത് തിരിച്ചെത്തിയെന്നും കോടതി നിരീക്ഷിച്ചു.