Editors PicksFeaturedKeralaLatest NewsSportsviral newsviral story

ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഹോക്കി ടീം മെഡൽ നേടി.

ടോക്യോ/ ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഹോക്കി ടീം മെഡൽ നേടി. തുടക്കം മുതൽ ഒടുക്കം വരെ ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ ഇന്ത്യ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് അടിയറവു പറയിക്കുകയായിരുന്നു.

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ഇന്ത്യ നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് ചരിത്ര നേട്ടം കൊയ്തത്. ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

1980 ലെ മോസ്‌ക്കോ ഒളിമ്പിക്‌സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയിൽ നേടിയ സ്വർണമായിരുന്നു ഇതുവരെ ഹോക്കിയിൽ ഇന്ത്യ സ്വന്തമാക്കുന്ന അവസാന മെഡൽ. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കല മെഡൽ കൂടിയാണിത്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഇതുവരെ ഹോക്കിയിൽ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.

Back to top button