വി ഐ പി എന്ന ഇക്ക ഊട്ടിയിലേക്ക് മുങ്ങിയോ?
കൊച്ചി/ അജ്ഞാതനായ വി.ഐ.പി എന്ന ഇക്കയെന്ന ദിലീപിന്റെ സുഹൃത്ത് ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയും ഊട്ടിയിലെ റിസോർട്ട് ഉടമയുമായ ശരത് ജി. നായർ എവിടെയെന്നു അന്വേഷണത്തിലാണ് പോലീസ്. ഒളിവിൽ പോയ ശരത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫിലാണ്. ഊട്ടിയിൽ റിസോർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിരുന്നു. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും ലഭിച്ചകിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിലേക്ക് നീണ്ട ദിവസങ്ങളിൽ ഏറ്റവുമധികം ബന്ധപ്പെട്ട സുഹൃത്ത് സരത്തായിരുന്നു. തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്.
ശരത് തന്നെയാണ് വി ഐ പിയെന്നും, ‘ഇക്ക’എന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുകയാണ്. ആലുവയിലെ ഒരു പ്രമുഖ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്ത്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റ ശൈലിയുമാണ് ഇയാൾക്കുള്ളത്. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്നാണ് കരുതിയിരുന്നത്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറ്റി പറഞ്ഞിട്ടുണ്ട്.