BusinessCinemaCrimeEditors PicksFeaturedIndiaLatest NewsMost Popular NewsMoviesNationalsocial mediaviral newsviral story

200 കോടിയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

മുംബൈ / ഇരുന്നൂറു കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ട സിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് നടിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്.

സുകേഷ് ചന്ദ്രശേഖർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ലീന മരിയ പോളിന്‍റെ ഭർത്താ വായ സുകേഷ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സുകേഷ് ചന്ദ്രശേഖറിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. പലിയടങ്ങളിലും ഇയാൾക്കെതിരെ വഞ്ചന കേസുകൾ നിലവിലുണ്ട്. 36കാരിയായ നടി ജാക്വിലിനെയും ഇയാൾ ചതിക്കുകയായിരുന്നു എന്നാണു പുറത്ത് വരുന്ന വിവരം.

നടി ജാക്വിലിൻ ഫെർണാണ്ടസിനെ കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷി നെതിരെ ഇഡി ചുമത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് സുകേഷ് ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകൾ എന്നിവ ഇ.ഡി പിടിച്ചെടുക്കുകയുണ്ടായി.

Back to top button