CinemaCrimeEditors PicksFeaturedHealthKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

പ്രതികരിച്ച് താരമായ നടന്‍ ജോജുവിനെന്താ കൊമ്പുണ്ടോ? ആർ ടി എ നിയമങ്ങളും കോവിഡ് പെരുമാറ്റച്ചട്ടവും ലംഘിച്ചു.

കൊച്ചി/ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച് താരമായ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട് പുതിയ ട്വിസ്റ്റ്. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കിയിരിക്കുകയാണ്.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മറ്റൊരു കാര്‍ ആവട്ടെ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഈ കാർ ഉപയോഗിക്കണമെങ്കില്‍ കേരളത്തിലെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ജോജു ലംഘിക്കുകയായിരുന്നു.

ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടു ത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ പരാതി ചാലക്കുടി ആർ ടി ഒക്കാണ് കൈമാറിയിരിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്ന ആരോപണവും ശക്തമായിരിക്കുകയാണ്.

കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടു ക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനും ജോജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നു. ജോജുവിനെതിരെയുള്ള എല്ലാ പരാതികളും പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും ഡിസിപി ഐശ്വര്യ ഡോംഗ്രെ പറയുകയുണ്ടായി.

അതേസമയം, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ (47) റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ജോജുവിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്യാൻ തയ്യാറായിട്ടില്ല..

Back to top button