CrimeEditors PicksIndiaKeralaLatest NewsLocal NewsMost Popular NewsNationalPoliticsStories

സ്വർണ, ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് വിജ്ഞാപനമിറക്കി.

സ്വർണ, ഡോളർ കടത്ത് കേസുകളിൽ ഗൂഢാലോചന ഉണ്ടോ എന്നന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കി.

തിരുവനന്തപുരം /സ്വർണക്കടത്ത്‌, ഡോളർ കടത്ത് കേസുകളിൽ സംസ്ഥാനത്തെ ഉന്നതരെ ആസൂത്രിതമായി പ്രതിചേർക്കാൻ ശ്രമിച്ചതായും, കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതിനായി ഗൂഢാലോചന നടത്തിയതായും ആരോപിച്ച് ഇക്കാര്യത്തിലെ എല്ലാ വശങ്ങളും അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷന്‌ നിർദേശം നൽകി സർക്കാർ വിജ്ഞാപനമിറക്കി.

വിശദമായ പരിഗണനാ വിഷയം ഉൾപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസമാണ്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ഇതിനായി വിജ്ഞാപനമിറക്കിയത്‌. റിട്ട. ഹൈക്കോടതി ജസ്‌റ്റീസ്‌ വി കെ മോഹനനെ ജുഡീഷ്യൽ അന്വേഷണ കമീഷനായി സർക്കാർ ഇതിനായി നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ വിജ്ഞാപനം ഇറക്കാൻ വൈകുകയാ യിരുന്നു. ആറു മാസമാണ്‌ കമ്മീഷന്റെ കാലാവധി.

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ മൊഴി നൽകാൻ കസ്‌റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ( ഇഡി) ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന്‌ പ്രതി സ്വപ്‌നയുടെ ശബ്‌ദരേഖ,ഇക്കാര്യത്തിൽ ഒരു ഓൺലൈൻ മാധ്യമം വഴിയും പിന്നീട്‌ ദൃശ്യ, അച്ചടി, സോഷ്യൽ മാധ്യമങ്ങൾ വഴിയും പുറത്തു വന്ന പ്രതി സ്വപ്‌നയുടെ ശബ്‌ദരേഖയിലെ വസ്‌തുത, സന്ദീപ്‌ നായർ മാർച്ച്‌ അഞ്ചിന്‌ ജയിലിൽനിന്ന്‌ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്‌ എഴുതിയ കത്തിലേക്ക്‌ നയിച്ച വസ്‌തുതയും സാഹചര്യവും, സംസ്ഥാന രാഷ്‌ട്രീയ നേതാക്കളെ ഏതെങ്കിലും തരത്തിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ തെറ്റായി പ്രതി ചേർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം, ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത്‌ നടത്തിയവരെ കണ്ടെത്തുക, ഇതുമായി ബന്ധപ്പെട്ടതോ ആകസ്‌മികമോ ആയതും കമീഷന്‌ ഉചിതവും ശരിയാണെന്നും തോന്നുന്നതുമായ കാര്യങ്ങൾ, എന്നിവയാണ് അന്വേഷണത്തിൽ പരിഗണിക്കപ്പെടുക.

Back to top button