കണ്ണന്‍ പട്ടാമ്പി നാട്ടിലാകെ സിനിമാസ്റ്റൈലിൽ വില്ലനായി മാറുകയാണ്.
പാലക്കാട്/ സിനിമ- സീരിയല്‍ താരം കണ്ണന്‍ പട്ടാമ്പി നാട്ടിലാകെ സിനിമാസ്റ്റൈലിൽ വില്ലനായി മാറുകയാണ്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പട്ടാമ്പി നിലവില്‍ തൃത്തല പൊലീസ് സ്റ്റേഷന്‍ പരിധിയലെ റൗഡി പട്ടികയിലുള്ള ആളാണ്. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ ആണ് കണ്ണന്‍ പട്ടാമ്പി. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. മേജര്‍ രവിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയ മിഠായി വില്‍പ്പനയ്ക്കായി എത്തിയ യുവതികളെ കയ്യേറ്റം ചെയ്‌തെന്നാണ് കണ്ണന്‍ പട്ടാമ്പിക്കെതിരെ ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്ന പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയില്‍ താമസിക്കുന്ന തമിഴ് കുടുംബത്തെ കണ്ണന്‍ പട്ടാമ്പിയും കൂട്ടാളികളും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതിന് മുമ്പും സ്ത്രീകളെ അതിക്രമിച്ച നിരവധി പരാതികള്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ ഉണ്ടായിട്ടുണ്ട്.
തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ പട്ടാമ്പിയും മറ്റു മൂന്ന് പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് പരാതി. സംഭവം നടക്കുമ്പോൾവീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലം വിടുകയായിരുന്നു. തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാത്ത മറ്റാരും താമസിക്കാന്‍ പാടില്ലെന്ന പറഞ്ഞായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് തമിഴ് കുടുംബം പരാതി നല്‍കിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും തൃത്താല പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പോലീസിന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നായിരുന്നു ആരോപണം.
നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പട്ടാമ്പി തൃത്തല പൊലീസ് സ്റ്റേഷന്‍ പരിധിയലെ റൗഡി പട്ടികയിലുള്ള ആളാണ്. നേരത്തെ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡന പരാതിയുമായി വനിത ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ എത്തി തന്നെ ബലമായി കടന്ന് പിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ പരാതി. ഇതിന് ശേഷവും കണ്ണന്‍ പട്ടാമ്പിയുടെ ഭാഗത്ത് നിന്ന് അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായതായി.
പിഡന പരാതിയുടെ പശ്ചാത്തലത്തില്‍ കണ്ണന്‍ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ഡോക്ടര്‍ പിന്നീടും രംഗത്ത് വന്നു. നേരത്തെ വാട്ടര്‍ അതോറിറ്റി ജീവനക്കാരെനെയും ദമ്പതികളെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണന്‍ പട്ടാമ്പിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് മര്‍ദ്ദനത്തിലേക്ക് എത്തുന്നത്. ചില സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.