CinemaEditors PicksEntertainmentFashionIndiaKeralaLatest NewsLocal NewsMost Popular NewsMoviesNational

കയാദു ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമാകും.

വിനയന്‍ സംവിധാനത്തിൽ ചരിത്ര കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തിലെ നായിക ഹിന്ദി മോഡല്‍ കയാദു ലോഹർന്റെ അഭിനയ മികവിനെ പുകഴ്ത്തി വിനയന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചരിത്രം പറയുന്ന ചിത്രത്തില്‍ നടന്‍ സിജു വില്‍സൻ നായകനും, ഹിന്ദി മോഡല്‍ കയാദു ലോഹർ നായികയുമാണ്.

നായകന്റേതുപോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയാണ് ചിത്രത്തിലുള്ളത്. ‘പത്തൊന്‍പതാം നുറ്റാണ്ടി’ലെ നായിക കയാദു ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറുമെന്നാണ് കയാദുവിനെ പ്രശംസിച്ചുകൊണ്ട് വിനയൻ പറഞ്ഞിരിക്കുന്നത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു.

ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊൻപതാം നൂറ്റാണ്ട്”….. ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..
അതുപോലെ തന്നെ “പത്തൊൻപതാം നുറ്റാണ്ടി”ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..

ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ…
വിനയൻ..

Back to top button