BusinessCrimeEditors PicksFeaturedGulfKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalviral newsviral story

സ്വപ്നയ്ക്കെതിരായ കോഫെപോസ ഹൈക്കോടതി റദ്ദാക്കി.

കൊച്ചി/ നയതന്ത്ര ബാഗിലൂടെയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കോഫെപോസ വകുപ്പ് ഹൈക്കോടതി റദ്ദാക്കി. സ്വപ്നയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി ഉണ്ടായത്. അതേസമയം മുഖ്യ പ്രതി പി.എസ്. സരിത്തിനെതിരായ കോഫെപോസ വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.

സ്വപ്നയ്ക്കെതിരെ കരുതൽ തടങ്കലിനു മതിയായ തെളിവില്ലെന്നു കണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടി ഉണ്ടായത്.സ്വപ്നയുടെ മാതാവ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.

സ്ഥിരമായി കള്ളക്കടത്തു നടത്തുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പുകൾ പ്രകാരം ഇവരെ തടവിൽ വെക്കാൻ തെളിവില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വപ്നയ്ക്കെതിരെ നേരത്തേ കള്ളക്കടത്ത് നടത്തിയതിന്റെ പേരിലുള്ള കേസുകൾ ഇല്ലാത്തതാണ് വകുപ്പുകൾ റദ്ദാക്കാൻ കാരണമായാത്. എന്നാൽ, കരുതൽ തടങ്കൽ വകുപ്പുകൾ റദ്ദാക്കിയെങ്കിലും സ്വപ്ന ജയിൽ മോചിതയാവില്ല. മറ്റു രണ്ട് അന്വേഷണ ഏജൻസികൾ ചുമത്തിയിട്ടുള്ള കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ ഇതുവരെ സ്വപ്നക്ക് ജാമ്യം ലഭിച്ചിട്ടില്ല. സ്വപ്നയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ ഉള്ള അപ്പീൽ ഹർജി ഹൈക്കോടതി 22 നു പരിഗണിക്കും.

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, സരിത്ത് എന്നിവർക്കു പുറമേ നാലു പേർക്കെതിരെ കൂടി കോഫെപോസ ചുമത്തിയിട്ടുണ്ട്. കറൻസി, സ്വർണം കള്ളക്കടത്ത് തടയുന്നതു ലക്ഷ്യമിട്ട് 1974 ൽ കൊണ്ടുവന്ന നിയമമാണ് കോഫെപോസ. ഈ നിയമപ്രകാരം ഇന്ത്യയിലുള്ളവരെയോ വിദേശത്തുള്ളവരെയോ കരുതൽ തടങ്കലിലാക്കാൻ വകുപ്പുണ്ട്. കള്ളക്കടത്ത് കേസിൽ അറസ്റ്റിലാകുന്നവർ പുറത്തിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കാം എന്നതു മുൻകൂട്ടി കണ്ടാണ് കോഫെപോസ വകുപ്പുകൾ ചുമത്തി ജയിലിൽ അടക്കാറുള്ളത്.

 

Back to top button