പഞ്ചാബിന്റെ ഗോൾ വലയം രണ്ടു തവണ കുലിക്കി കേരളം സന്തോഷ് ട്രോഫിയുടെ സെമിയില്‍
മലപ്പുറം/ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ കൊണ്ട് പഞ്ചാബിന്റെ ഗോൾ വലയം തകര്‍ത്ത് കേരളം സന്തോഷ് ട്രോഫിയുടെ സെമിയില്‍ കടന്നു. 11-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിന്റെ ഗോളിലൂടെ പഞ്ചാബ് മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കുളളില്‍ 16-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിലൂടെ സമനിലഗോള്‍ കേരളം തിരിച്ചടിക്കുകയായിരുന്നു.
കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കി ഉള്ളപ്പോൾ കേരളം വീണ്ടും ഒരിക്കൽ കൂടി പഞ്ചാബിന്റെ ഗോൾവലയം കുലുക്കി മുന്നിലെത്തി. രണ്ടാം തവണയും ജിജോ തന്നെയായിരുന്നു വലകുലുക്കിയത്. ഇതോടെ സന്തോഷ് ട്രോഫി സെമി ഫൈനല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യ ടീമായി കേരളം മാറി. 10 പോയിന്റ് നേടി ആതിഥേയര്‍ എ ഗ്രൂപ്പില്‍ ഒന്നാമതാണ്.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാമത് ഉള്ളത്.