CrimeEditors PicksFeaturedKeralaLatest NewsMost Popular NewsNationalsocial mediaviral newsviral story
കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു.
തിരുവനന്തപുരം/ കേരള പൊലീസിന്റെ 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഔദ്യോഗിക പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഓക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തത്തിൽ പിന്നെ പേജിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റി.
രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്. അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ പ്രധാനമായും നടക്കുന്നത്. 2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമാവുന്നത്.