BusinessCrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

മാരക മയക്ക് മരുന്നുമായി നിശാപാർട്ടിക്കുള്ള യാത്രക്കിടെ യുവതി കോഴിക്കോട് എക്‌സൈസിന്റെ പിടിയിലായി.

ഗോവയിൽ നിന്ന് എത്തിച്ചതാണെന്നാണ് എക്‌സൈസ് പറയുന്ന മയക്ക് മരുന്നിന് ഏഴ് ലക്ഷം രൂപ വരെ വില വരും.

കോഴിക്കോട് / ഗോവയിൽ നിന്നുള്ള മയക്ക് മരുന്നുമായി നിശാപാർട്ടിയിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽവെച്ച് എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ് (33) ആണ് അറസ്റ്റിലായിരിക്കുന്നത്.

എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിട യിലാണ് യുവതി പിടിയിലാവുന്നത്. ഇവരിൽനിന്ന് മാരകമായ പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. വിപണിയില്‍ ഇതിനു ഏഴ് ലക്ഷം രൂപ വരെ വില വരും. മയക്കുമരുന്ന് ഗോവയിൽ നിന്ന് എത്തിച്ചതാണെന്നാണ് എക്‌സൈസ് വെളിപ്പെടുത്തിയിട്ടുള്ളത്.

ഗോവയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലും മറ്റും വിതരണം ചെയ്യുന്നതായിട്ടായിരുന്നു എക്സൈസിന് വിവരം ലഭിച്ചത്. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവുമാണ് അമൃതയെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷും ഉണ്ടായിരുന്നു.

Back to top button