CrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newsviral newsviral story

പീഡന വീരനായ അദ്ധ്യാപകൻ കെ.വി. ശശികുമാർ അറസ്റ്റിലായി.

മലപ്പുറം / പോക്‌സോ കേസ് പ്രതിയും മലപ്പുറം സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാർ അറസ്റ്റിലായി. അധ്യാപകനായി ജോലി നോക്കിയിരുന്ന 30 വര്‍ഷത്തിനിടെ സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന പീഡനക്കേസിൽ പ്രതിയായതോടെ ഇയാൾ മുങ്ങുകയായിരുന്നു. ശശികുമാറിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉണ്ടായതിന് പിറകെ പോലീസ് ശശികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് ശശികുമാറിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. പോക്‌സോ കേസ് പ്രതിയും മലപ്പുറം സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാർ അധ്യാപകനാ യിരുന്ന 30 വര്‍ഷത്തിനിടെ സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികൾ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടതോടെയാണ് വിവാദങ്ങ ൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ശശികുമാറിനെതിരെയുള്ള ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍ക്കുകയാണ് ഉണ്ടായത്.

Back to top button