ഇന്ത്യയില്‍ ലാലിഗയ്ക്ക് ആരാധകര്‍ പെരുകുകയാണ്.
കൊച്ചി/ സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാലിഗയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ പെരുകുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെ ലാലിഗയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ രണ്ടായിരം ശതമാനം വളര്‍ച്ചയുണ്ടായതായി ലാലിഗ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓസ്കാര്‍ മായോ ആണ് പറഞ്ഞിരിക്കുന്നത്.
2016 ലാണ് ഡല്‍ഹിയില്‍ ലാലിഗയുടെ ഓഫീസ് തുറന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തുടങ്ങിയത്. 2016ല്‍ മൂന്നുലക്ഷമായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യമെങ്കിൽ 2022 ആയപ്പോള്‍ ഇത് 6,400,000 ആയി ഉയർന്നു. രാജ്യത്തിനകത്തെ വിവിധ ബ്രാന്റുകളുമായും മാധ്യമ ശൃംഖലയായ വയാകോമുമായുമുളള പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്ത് പ്രാദേശികതലം മുതല്‍ ഫുട്ബോള്‍ കെട്ടിപ്പടുത്ത് ഇന്ത്യന്‍ ടീമിനു ആഗോള തലത്തില്‍ ശോഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലാലിഗ നടത്തുന്നുണ്ടെന്ന് ലാലിഗ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജോസ് ആന്റോണിയോ കാച്ചാസ പറഞ്ഞിരിക്കുന്നു.
20,000 ത്തിലധികം കുട്ടികള്‍ക്ക് ഈ പരിശീലന പരിപാടിയുടെ ഗുണം ഇപ്പോൾ ലഭിക്കുന്നു. ഡ്രീം11, ബികെടി, ഹീറോ തുടങ്ങിയ സ്ഥാപനങ്ങളും രോഹിത് ശര്‍മ അടക്കമുളള കായിക താരങ്ങളും ലാലിഗയുടെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. 2019 മുതല്‍ ലാലിഗയുടെ ഫാന്റസി ഗെയിം പങ്കാളിയാണ് ഡ്രീം 11. ഇന്ത്യയില്‍ ഫുട്ബോള്‍ പുഷ്ടിപ്പെടുത്തുന്നതിന് കൂടുതല്‍ അര്‍ഥവത്തായ സംഭാവനകള്‍ നല്കാന് ലാലിഗ ഉദ്ദേശിക്കുന്നുണ്ടെന്നും ജോസ് ആന്റോണിയോ അറിയിച്ചു.