CrimeEditors PicksFeaturedIndiaKeralaLatest NewsLaw/CourtLocal NewsMost Popular NewsPoliticssocial mediaviral newsviral story

ടിപ്പുവിന്റെ സിംഹാസനത്തിൽ ലോക്നാഥ് ബെഹ്‌റ, ടിപ്പുവിന്റെ വാളും പിടിച്ച് എ ഡി ജി പി മനോജ് എബ്രഹാം ഉന്നതരുടെ ബന്ധങ്ങൾ കണ്ടിട്ടും കാണാതെ പോലീസ്.

 

കൊച്ചി/ പുരാവസ്തു തട്ടിപ്പു വീരൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷിക്കുന്ന പോലീസ് കേസന്വേഷണം നേരാം വണ്ണമാണോ പോകുന്നത്.? പച്ച മലയാളം അറിയുന്നവർ പച്ചക്കു പറയും അല്ല, അല്ല എന്ന്. എന്തെന്നാൽ ടിപ്പുവിന്റെ സിംഹാസനത്തിൽ ലോക്നാഥ് ബെഹ്‌റയുടെ ഇരുപ്പും, ടിപ്പുവിന്റെ വാളും പിടിച്ച് എ ഡി ജി പി മനോജ് അബ്രഹാമിന്റെ നിൽപ്പും ഉൾപ്പെടെ ഉന്നതരുമായി ബന്ധമുള്ള ചിത്രങ്ങൾ ഇതിനകം പ്രചരിച്ചിട്ടുണ്ടെങ്കിലും പോലീസ് അന്വേഷണം അവരുമായുള്ള ബന്ധങ്ങളിലേക്ക് പോകുന്നില്ല എന്നത് തന്നെ.

 

പത്ത് വർഷം മുൻപ് മോഹൻലാലുമായുള്ള ബന്ധത്തെപ്പറ്റി മോ​ൻ​സ​ൺ പറഞ്ഞതായി കുര്യൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചതും രേഖയാണ്. പോലീസ് ഭാക്ഷയിൽ പറഞ്ഞാൽ എവിടെൻസ് ആണ്. മോ​ൻ​സ​ൺ കേരളത്തിലെ കുറെ ശില്പികളെ ഉപയോഗപ്പെടുത്തി ശില്പങ്ങൾ നിർമ്മിച്ച് തട്ടിപ്പു നടത്തിയെന്ന് എഫ് ഐ ആർ എഴുതി ഒതുക്കി തീർക്കേണ്ട കേസല്ലിത്. ഇതിനു മോൺസൺ ഉപയോഗിച്ച് വന്ന കാരവാനുമായി ബന്ധമുണ്ട്. ഈ കാരവാനു സിനിമ ഷൂട്ടിങ് ഫ്ലോറുകളിൽ ഉപയോഗിവച്ചവരുമായി ബന്ധമുണ്ട്. തരുണീമണികളായ നാലഞ്ചു പെൺകുട്ടി കളുമായി ഇപ്പോഴും ചുറ്റി വരുന്ന മോ​ൻ​സ​ൺ ഇവരെ തങ്ങളുടെ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അത് പോലീസ് കണ്ടെത്തേണ്ടതുണ്ട്.

സംസ്ഥാന ഡി ജി പിയായിരുന്ന ബെഹ്‌റ എന്തിനാണ് മോ​ൻ​സന്റെ താവളത്തിൽ പോയി ടിപ്പുവിന്റെ സിംഹാസനത്തിൽ കയറിയിരുന്നത്? സംസ്ഥാനത്തെ ജനത അംഗീകരിക്കുന്ന പ്രമുഖ പോലീസ് ഓഫീസർ ആയ എ ഡി ജി പി മനോജ് എബ്രഹാം എന്തിനു വേണ്ടിയാണ് അവിടെ പോയി വാളുമുയർത്തി നിന്നത് ? എന്നതൊക്കെ കേരള ജനതയെ ആച്ചര്യപ്പെടുത്തുന്നതാണ്. ഇതിനൊക്കെ അവർ പറയുന്ന മറുപടികൾ നിർണ്ണായകമാണ്.

നീതിന്യായ വ്യവസ്ഥിതിയിൽ പോലീസ് പഴുതടക്കം എഴുതി വെക്കുന്ന എഫ് ഐ ആറുകളിൽ നിന്ന്, അത് വരുത്തുന്ന കേസുകളിൽ നിന്ന് മോ​ൻ​സ​ൺ പുഷ്പം പോലെ രക്ഷപെടും. ഇക്കാര്യത്തിൽ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാരവാനുമായി ബന്ധപ്പെട്ടുള്ളതെന്നാണ് മനസിലാക്കാനാവുന്നത്. ഉന്നത സിനിമ ബന്ധവും ലഹരി ബന്ധവുമൊക്കെ മോ​ൻ​സന്റെ കാരവാനിലേക്ക്‌ സൂചന നൽകുന്നു. ഈ ഞെട്ടിക്കുന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

 

Back to top button