CrimeEditors PicksFeaturedIndiaKeralaLatest NewsLaw/CourtLocal NewsMost Popular NewsPoliticssocial mediaviral newsviral story

മോ​ൻ​സ​ൺ മാ​വു​ങ്കൽ ശില്പിയെയും കബളിപ്പിച്ചു, 75 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ട്

 

തി​രു​വ​ന​ന്ത​പു​രം/ പുരാവസ്തു തട്ടിപ്പു വീരൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പ​ക്ക​ലു​ള്ള വി​ശ്വ​രൂ​പ​മ​ട​ക്ക​മു​ള്ള ശി​ൽ​പ​ങ്ങ​ളി​ൽ പ​ല​തും ത​ന്‍റേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ശി​ൽ​പ്പി സു​രേ​ഷ് രംഗത്തെത്തി. ശി​ൽ​പ്പ​ങ്ങ​ൾ ന​ൽ​കി​യ വ​ക​യി​ൽ മോ​ൻ​സ​ൺ 75 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും ഈ ​പ​ണം ല​ഭി​ക്കു​മെ​ന്ന് ഇനി തോ​ന്നു​ന്നി​ല്ലെ​ന്നും സു​രേ​ഷ് ഒ​രു സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​നോ​ട് പറഞ്ഞിരിക്കുന്നു.

ശി​ൽ​പ്പ നി​ർ​മാ​ണ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബാം​ഗ​മാ​ണ് ത​ന്‍റേ​ത്. ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. വ​ർ​ഷ​ങ്ങ​ളോ​ളം അ​ധ്വാ​നി​ച്ചാ​ണ് ഓ​രോ ശി​ൽ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. ഈ ​ശി​ൽ​പ്പ​ങ്ങ​ളാ​ണ് പു​രാ​ത​ന ശി​ൽ​പ​ങ്ങ​ളാ​ക്കി മോ​ൻ​സ​ൺ പ്ര​ച​രി​പ്പി​ച്ചു വന്നത്. പണം കൊയ്തത്. മോ​ൻ​സ​നെ​തി​രേ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി​യ​താ​യും സു​രേ​ഷ് പറഞ്ഞിട്ടുണ്ട്.

ടിപ്പുവിന്റെ സിംഹാസനം, യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം ഉള്ള പുരാവസ്തുക്കൾ ഉണ്ടെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിവന്ന മോൻസണ് പല പ്രമുഖരുമായുള്ള ബന്ധങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യേശുവിനെ സൃഷ്ടിച്ച വെള്ളിക്കാശ്, ബൈബിളിൽ പറഞ്ഞിരിക്കുന്ന മോശയുടെ അംശ വടി, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു തുടങ്ങി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നു ശില്പങ്ങൾ പുരാവസ്തുക്കൾ എന്ന് പറഞ്ഞു വിട്ടത് നിരവധി.

 

Back to top button