CrimeEditors PicksFashionFeaturedHealthIndiaLatest NewsLocal NewsMost Popular NewsNationalSportsviral newsviral story

സെക്സി ബാക്കിനായി കൊതിച്ചു, കെണിയിലായി. ആറ് വർഷങ്ങളായി ജിമ്മിൽ പീഡനം,ഗുളികകളും കുത്തിവയ്പ്പും നൽകി, നഗ്ന ചിത്രങ്ങളും വീഡിയോകളും മക്കൾക്ക് അയച്ചു.

പ്രതീകാത്മക ചിത്രം

ജിമ്മിലെത്തിയ യുവതിയെ ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാൻ മയക്കുമരുന്ന് അടങ്ങിയ ഗുളികകളും കുത്തിവയ്പ്പും നൽകി ആറ് വർഷങ്ങളായി ലൈംഗീകമായി പീഡിപ്പിച്ചു. പഞ്ചാബിലെ ലുഡിയാനയിലാണ് സംഭവം. പീഡനത്തിന് ശേഷം രണ്ട് മക്കളുടെ അമ്മകൂടിയായ സ്ത്രീയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 2015ൽ തുടങ്ങിയ പീഡനത്തിന്റെ പരാതി വീട്ടമ്മ കഴിഞ്ഞ ദിവസമാണ് നൽകിയത്.

ജസ്സിയാൻ റോഡിൽ ജിം നടത്തിവരുന്ന ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണിയെന്ന ആൾക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പഞ്ചാബിലെ ഹർഗോബിന്ദ്പുര സ്വദേശിയായ ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണി ജസ്സിയാൻ റോഡിൽ ജിം നടത്തിവരുകയാണ്.

പ്രതീകാത്മക ചിത്രം

38കാരി 2015 മുതൽ ആണ് ജിമ്മിൽ ചേര്‍ന്നിരുന്നത്. ജിമ്മിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണെന്ന് പറഞ്ഞ് ചില ഗുളികകള്‍ നൽകി. ഒരു കുത്തിവയ്പ്പ് എടുപ്പിക്കുകയും ചെയ്തു. മയക്കുമരുന്ന് ശരീരത്തിൽ എത്തിയതോടെ യുവതിക്ക് ഭാഗികമായി ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്പുറമെ, യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു. യുവതി തന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നു..

2018ൽ ജിമ്മിലേക്ക് ഉപകരണങ്ങള്‍ വാങ്ങാൻ യുവതിയോട് ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണി ഭീഷണിപ്പെടുത്തി.

2021 ൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണിയുടെ ജിമ്മിൽ പോകുന്നത് യുവതി നിർത്തി. തുടര്‍ന്നും ഭീഷണി ഉയര്‍ത്തിയെങ്കിലും ശ്രദ്ധിക്കാതിരുന്ന പ്പോൾ യുവതിയുടെ ആൺമക്കള്‍ക്ക് അവരുടെ നഗ്നദൃശ്യങ്ങളും മറ്റും അയച്ചു നൽകുകയും, ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന തരത്തിലുള്ള ഭീഷണി ഉണ്ടാകുന്നതോടെയാണ് യുവതി പോലീസിനെ സമീപിക്കുന്നത്. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമപ്രകാരമുള്ള ബന്ധപ്പെട്ട കുറ്റങ്ങളും ധര്‍മ്മീന്ദര്‍ കുമാര്‍ സണ്ണിക്കെതിരെ ചുമത്തിയിരിക്കുകയാണ്.

Back to top button