കുന്ദ്രയുടെ സ്വകാര്യ ലാപ്പ്ടോപ്പില്‍ നിരവധി നീലച്ചിത്ര ഉള്ളടക്കങ്ങള്‍; അറസ്റ്റിനെതിരെയുള്ള രാജ് കുന്ദ്രയുടെ ഹര്‍ജി തള്ളി,
മുംബൈ/ നീലച്ചിത്രനിര്‍മ്മാണവുമായി ബന്ധപെട്ട് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു പോലീസ് ബോംബെ ഹൈക്കോടതിയിൽ. കുന്ദ്രയുടെ സ്വകാര്യ ലാപ്പ്ടോപ്പില്‍ നിരവധി നീലച്ചിത്ര ഉള്ളടക്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, രാജ് കുന്ദ്രക്ക് നീലച്ചിത്ര നിർമ്മാണവുമായി ബന്ധമുണ്ടെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
തന്റെ അറസ്റ്റിനെതിരെ നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഇതോടെ തള്ളി. നീലച്ചിത്ര നിര്‍മ്മാണത്തിലും വിതരണത്തിലും അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയതിനെതിരെയാണ് രാജ് കുന്ദ്രയും സഹായി റയാന് തോര്‍പ്പും ബോംബെ ഹൈക്കോടതിയില്‍ നൽകിയിരുന്ന ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലായ് 19നാണ് രാജ്കുന്ദ്ര അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം തന്നെ കുന്ദ്രയുടെ കമ്പനിയില്‍ പ്രധാന ചുമതലയുള്ള റയാന് തോര്‍പ്പും പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ച് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍കൂട്ടി അറിയിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നുമായിരുന്നു കുന്ദ്രയുടെ ആരോപണം. കുന്ദ്രയുടെ വാദം കോടതി പൂര്‍ണ്ണമായി തള്ളി. പൊലീസ് കോടതിയില്‍ ശക്തമായ തെളിവുകളാണ് കുന്ദ്രയ്ക്കെതിരെ നിരത്തിയത്. കുന്ദ്രയുടെ സ്വകാര്യ ലാപ്പ്ടോപ്പില്‍ നിരവധി നീലച്ചിത്ര ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായും പൊലീസ് ഇതോടെ കോടതിയെ അറിയിക്കുകയായിരുന്നു.