കൊറോണയെ തുരത്താൻ മന്ത്രം, പൂജാരിയുടെ വിഡിയോ ഹിറ്റാവുകയാണ്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ്. നാലായിരത്തിലേറെ മരണങ്ങൾ നിത്യവും. മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനത്തിലാണ് സർക്കാരും, ആരോഗ്യപ്രവർത്തകരും, പൊതുജനങ്ങളും. കോവിഡിനെത്തിയെ വാക്സിൻ എത്തിയെ ങ്കിലും രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭിക്കാൻ മാസങ്ങളും, വർഷങ്ങളും വരെ വേണ്ടിവരുമെന്ന് അവസ്ഥ. അതിനിടെ ഇതാ, കൊറോണയെ തുരത്താൻ ചിലർ മന്ത്രം ജപിക്കുന്നു.
അതിന്റെ മൂർത്തീഭാവത്തിൽ ഏറെ നഷ്ടങ്ങൾ വിതയ്ക്കുകയാണ് രാജ്യത്ത്. സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും, പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം വഴി മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാണ്. കോവിഡിനെത്തിയെ വാക്സിൻ എത്തിയിട്ടുണ്ടെങ്കിലും രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭിക്കാൻ മാസങ്ങൾ പിടിക്കും. ഇതിനിടെ ആത്മീയതയിലൂടെ കോവിഡിനെ തുരത്താൻ ശ്രമിക്കുകയാണ് ചിലർ.
കൊറോണയെ തുരത്താൻ മന്ത്രം ജപിക്കുന്ന പൂജാരിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദർ ചൗളയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീകുണ്ഡത്തിന് മുൻപിലായി പൂജ സാമഗ്രികളോടെ ഇരുന്നു മന്ത്രം ചൊല്ലുകയാണ് പൂജാരി. പൂജാരിയുടെ മന്ത്രം ഇങ്ങനെയാണ്. ‘കൊറോണ, കൊറോണ, കൊറോണ ഭാഗ് (പോ ) സ്വാഹാ’ എന്നാണ് പൂജാരി ഉരുവിടുന്നത്. വളരെയധികം തീക്ഷ്ണമായാണ് പൂജാരി ഈ മന്ത്രം ചൊല്ലുന്നതെന്നതും ശ്രദ്ധേയം.
ഇതിനിടെ വീഡിയോ ചിത്രീകരിക്കുന്നയാൾ പൂജാരിയുടെ മന്ത്രം കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണുന്നു. ഇത് വിഡിയോയിൽ കാണുന്ന പൂജാരി യഥാത്ഥ പൂജാരി ആണോ എന്നും, വിഡിയോയ്ക്കായി വേഷം കെട്ടിയതാണോ എന്ന സംശയവും ചിലർ ഉയർത്തിയിട്ടുണ്ട്.
https://www.instagram.com/p/CPBARo3gGEL/?utm_source=ig_web_copy_link