BusinessCrimeEditors PicksEntertainmentFeaturedKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

ടെലഗ്രാം ഗ്രൂപ്പിൽ 100 രൂപക്ക് അംഗത്വം, പൊടിപൊടിച്ചത് കുട്ടികളുടെ അശ്ലീല ചിത്ര കച്ചവടം.

 

ടെലഗ്രാം ഗ്രൂപ്പിൽ നൂറു രൂപക്ക് അംഗമാകുന്നവർക്ക് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തി വന്ന സോഫ്​റ്റ്​വെയർ കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിലായി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ 23കാരൻ വാങ്കല മധുകർ റെഡ്ഡിയാണ് ആണ് അറസ്റ്റിലായത്. ​തെലങ്കാന പൊലീസിന്‍റെ വനിത സുരക്ഷ സംഘത്തിലെ സൈബർ പട്രോളിങ്​ ടീമാണ്​ മധുകറിനെ പിടികൂടിയത്​. കരീംനഗർ ജില്ലയിലെ നുസ്​തുലപൂരിലെ വീട്ടിൽനിന്ന്​​ ഇയാളെ​ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു​. ഇയാളുടെ മൊബൈൽ ഫോണും ലാപ്​ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

 

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തുന്നതായി ലഭിച്ച പരാതി അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. തിമ്മാപൂരിലെ എൽ.എം.ഡി പൊലീസ്​ സ്​റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ്​ രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. അശ്ലീലചിത്രങ്ങൾ സ്​ഥിരമായി കണ്ടു വന്ന മധുകർ റെഡ്ഡി ഇന്‍റർനെറ്റിലെ വിവിധ സൈറ്റുകളിൽനിന്ന്​ അശ്ലീല വിഡിയോകൾ ഡൗൺലോഡ്​ ചെയ്​തായിരുന്നു വിൽപ്പന നടത്തി വന്നിരുന്നത്.

ക്യൂആർ കോഡ്​ വഴി പണം വാങ്ങിയ ശേഷം ആണ് പണം അയക്കുവർക്ക്​ വിഡിയോകൾ അയച്ചു നൽകി വന്നിരുന്നത്. പേരും വിലാസവും വെളിപ്പെടുത്താതെയായിരുന്നു മധുകർ റെഡ്ഡിയുടെ വിൽപ്പന. ടെലഗ്രാമിൽ ഒരു ഗ്രൂപ്പും ഇയാൾ തയാറാക്കിയിരുന്നു. 100 രൂപ പ്രവേശന ഫീസായി നൽകിയാൽ ഗ്രൂപ്പിൽ പ്രവേശനം നൽക്കുകയായിരുന്നു പതിവ്. ഇതുവഴി 1000ത്തിൽ അധികം വിഡിയോകൾ ഷെയർ ചെയ്​തിരുന്നുവെന്നും പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്.

Back to top button