Connect with us

Hi, what are you looking for?

Crime

മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ എംജി സർവകലാശാലാ ജീവനക്കാരി പിടിയിലായി.

കോട്ടയം / എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സർവകലാശാല ജീവനക്കാരി പിടിയിലായി. എംജി സർവകലാശാലാ ആസ്ഥാനത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സർവകലാശാല ജീവനക്കാരി ലക്ഷങ്ങളുടെ കൈക്കൂലി കേസിൽ അറസ്റ്റിലായിരിക്കുന്നത്. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ എൽസി ജെയാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൽസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സർവകലാശാലയിലെ പരീക്ഷ ബ്ലോക്കിൽ വച്ച് വിജിലൻസ് നാടകീയമായി കെണിയൊരുക്കി കൈക്കൂലിക്കാരിയെ കുടുക്കിയത്. 15000 രൂപ എൽസി എം ബി വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുകയായിരുന്നു. നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടി.

എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി എൽസി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. വിദ്യാർത്ഥി 1.25 ലക്ഷം രൂപ കൈക്കൂലിയായി ഇതിനകം നൽകിയിരുന്നു. ബാക്കി തുകയായി 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിച്ചു. തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ വിവരം ഒരു പരാതിയിലൂടെ അറിയിച്ചു. തുടർന്നാണ് വിജിലൻസ് നാടകീയമായി എൽസിയെ കുടുക്കുന്നത്.

എം.ബി.എ വിദ്യാർത്ഥിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് വിജിലൻസ് സംഘം നൽകുകയായിരുന്നു. തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പരീക്ഷാഭവനിൽ വച്ച് എംബിഎ വിദ്യാർത്ഥി നൽകിയായ പിറകെ എൽസിയെ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോസ്ഥയെ പിടികൂടാൻ കെണിയൊരുക്കിയത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

You May Also Like

Crime

  പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലിലെ വെള്ളത്തില്‍ മൂത്രം കലര്‍ത്തി വെച്ച് കുടിപ്പിച്ച സംഭവത്തില്‍ നടപടി എടുക്കാത്തതിരെ പ്രതിഷേധം. സഹപാഠികളായ ആണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലി മൂത്രം കലർത്തി വെച്ചിരുന്നത്. ഇത്...

Cinema

തിരുവനന്തപുരം . സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണം ശരിവച്ച് ജൂറി അംഗം നേമം പുഷ്പരാജ്....

Crime

കൊല്ലം . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിഷ്ണുവും സ്വീറ്റിയും സാമൂഹ്യ മാധ്യമം വഴി വിറ്റത് പതിനായിരം രൂപയ്ക്കെന്ന് മൊഴി. കേസിലെ മുഖ്യ പ്രതി വിഷ്ണുവിന്റേതാണ് മൊഴി. 15കാരിയായ പെൺകുട്ടിയെ വിഷ്ണു പീഡിപ്പിക്കുന്നതിന്റെ...

Crime

കൊച്ചി . നാടിനെ നടുക്കി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് മലയാള മണ്ണിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ നിത്യനിദ്രയിലേക്ക് അലിഞ്ഞു ചേർന്നു. കുട്ടി പഠിച്ച സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയാണ്...