മില്‍മയുടെ പാല്‍ പേഡയില്‍ കുപ്പിച്ചില്ല്, അമ്മയുടെ നാവ് മുറിഞ്ഞു.
കോഴിക്കോട് / മില്‍മയുടെ പാല്‍ പേഡയില്‍ കുപ്പിച്ചില്ല്. മില്‍മയുടെ പാല്‍ പേഡയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നു വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയിരിക്കുന്നത്.
അപര്‍ണ വാങ്ങിയ പേഡ വീട്ടിൽ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വരുകയായിരുന്നു. പരിശോധിക്കുമ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തുന്നത്. അപര്‍ണ പറഞ്ഞു. അപര്‍ണ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം മില്‍മയുടെ ടോള്‍ ഫ്രീ നമ്പറിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുപ്പിച്ചില്ല് കണ്ടെത്തിയതിനെ തുടർന്ന് വാങ്ങിയ പേഡയുമായി കടയിലെത്തിയപ്പോള്‍ ഇത് മില്‍മയുടെ പേഡയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു കടയിൽ നിന്ന് ലഭിച്ച മറുപടി.