CrimedeathEditors PicksFashionFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story
മിസ് കേരള അന്‍സി കബീറും, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും എറണാകുളത്ത് വാഹനാപകടത്തില്‍ മരണപെട്ടു.
കൊച്ചി/ മിസ് കേരള അന്‍സി കബീറും, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും എറണാകുളത്ത് വൈറ്റിലയിൽ വാഹനാപകടത്തില്‍ മരണപെട്ടു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നത്.
ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അന്‍സി കബീർ 2019 ലെ മിസ് കേരളയും, അഞ്ജന ഷാജൻ 2019 ലെ മിസ് കേരള റണ്ണറപ്പും ആയിരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്.
വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിയിലാണ് ഉള്ളത്.