BusinessCrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

മോന്‍സൺ മാവുങ്കല്‍ ടി വി സംസ്‌കാരയുടെ ഹരിപ്രസാദിന് 10 ലക്ഷം നൽകി.

തിരുവനന്തപുരം / വ്യാജ പുരാവസ്തു തട്ടിപ്പു വീരൻ മോന്‍സൺ മാവുങ്കല്‍ ടി വി സംസ്‌കാര ചാനലിന് ചെയര്‍മാനാനാകാൻ 10 ലക്ഷം രൂപ നൽകിയതായി പോലീസ് അന്വേഷണ സംഘം കണ്ടെത്തി. ചാനല്‍ വാങ്ങുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ബിനാമിയായ ജോഷി വഴി ചാനല്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

പത്ത് ലക്ഷം രൂപ ചാനലിന്റെ സ്ഥാപക എം.ഡി. ഹരിപ്രസാദിന് കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൂടുതല്‍ ഇടപാടുകളുണ്ടോയെന്നറിയാന്‍ വേണ്ടിയാണ് ടിവി സംസ്‌കാരയുടെ പഴയ ഓഫീസിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. ഹരിപ്രസാദിനെ യും പ്രതിചേര്‍ത്താണ് കേസന്വേഷണം. ചെയര്‍മാനാക്കിയാല്‍ 10 കോടി രൂപ നല്‍കാമെന്ന് മോന്‍സൺ വാഗ്ദാനം ചെയ്തതായാണ് വിവരം. ആദ്യഘട്ടമെന്ന നിലയില്‍ പത്ത് ലക്ഷം രൂപ കൈമാറി. എന്നാല്‍ രേഖകള്‍ പ്രകാരം ചെയര്‍മാനായിട്ടില്ലെന്നും മോന്‍സൺ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഉടമകള്‍ അറിയാതെ ചാനല്‍ ഷെയറുകളിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെന്ന കേസിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഇക്കാര്യം വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാംപ്രതി ഹരിപ്രസാദിന് മോന്‍സൺ അയച്ച ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടി വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ മോന്‍സൺ ശ്രമിക്കുകയായിരുന്നു.

ചാനലിന് തിരുവനന്തപുരത്ത് സ്വന്തമായി ഓഫീസുള്ളതും ചാനലിന്റെ പേരും അനുകൂലഘടകമായി കണ്ടാണ് മോന്‍സൺ ചാനല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോവിഡ് കാലമായതോടെ പദ്ധതി പാളി. മോന്‍സന്റെ മൊഴിയിൽ പറയുന്നു. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവാണ് പരാതിക്കാരന്‍. കേസില്‍ രണ്ടാം പ്രതിയായ മോന്‍സനെ ചാനല്‍ ഓഫീസിലെത്തിച്ച് തെളിവെടുക്കുകയുണ്ടായി. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവാണ് പരാതിക്കാരന്‍. കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സമോന്‍സൺ.

അതേസമയം, മ്യൂസിയം കാണിച്ച് സംസ്ഥാന പൊലീസ് മേധാവിയെ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച മോന്‍സൺ മാവുങ്കല്‍ തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായിട്ടാണ് അംശി സംഘം കണ്ടെത്തിയിരിക്കുന്നത്. ടി വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.

Back to top button