CrimeEditors PicksFeaturedKeralaLatest NewsLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

മോൻസൻ ലൈംഗീക പീഡനത്തിലും കില്ലാഡി, അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി

ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ തുടങ്ങിയ പീഡനം, പെൺകുട്ടി ഗർഭിണിയായപ്പോൾ വിവാഹം കഴിക്കാമെന്നും മോൻസൻ വാഗ്ദാനം നൽകി.

,

കൊച്ചി / വ്യാജ പുരാവസ്തു തട്ടിപ്പ് വീരനും കേസിലെ മുഖ്യ പ്രതിയുമായ മോൻസൻ മാവുങ്കൽ ലൈംഗീക പീഡനത്തിന്റെ കാര്യത്തിലും കില്ലാഡി. മോൻസൻ അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകും മുൻപ് മോൻസൺ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി പരാതി നൽകിയ പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു. 17 വയസ്സു മുതൽ കുട്ടിയെ മോൻസൻ ലൈംഗികമായി പീഡിപ്പിച്ചു വരുകയായിരുന്നു. 17 വയസ്സു മുതല്‍ അമ്മയ്ക്കൊപ്പം കലൂരുള്ള മോന്‍സന്റെ ചികിത്സാ കേന്ദ്രത്തില്‍ പെൺകുട്ടി സഹായിക്കാൻ പോയിരുന്നു. ആദ്യമൊക്കെ മാന്യമായി പെരുമാറിയിരുന്ന മോൻസൺ ചികിത്സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും മോൻസൻ വാഗ്ദാനം നൽകിയിരുന്നു. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്നും കുട്ടിയോട് പറഞ്ഞിരുന്നു.

ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി മോൻസൻ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനു വിധേയമാക്കി. 2019 മുതല്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. മോന്‍സന്റെ ജീവനക്കാരും പെൺകുട്ടിയെ ഉപദ്രവിക്കുകയുണ്ടായി. പരാതി നൽകാനൊരുങ്ങിയപ്പോൾ മോന്‍സന്റെ ഗുണ്ടകള്‍ വീട്ടിലെത്തി പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നൽകാൻ ധൈര്യം നൽകിയതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നു.

മോൻസൺ അറസ്റ്റിലായതിന് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാർ പീഡനത്തിനിരയായ പെൺകുട്ടിയെയും, അമ്മയെയും നിരുത്സാഹപ്പെടുത്തുകയായിരുന്നു. വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പോലീസിന് മൊഴിനല്കിയിട്ടുണ്ട്.

മോൻസനെതിരെ പരാതി നൽകിയവരിൽ ചിലർ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിക്ക് തുടർന്ന് പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയ പരാതിയിന്മേൽ എറണാകുളം നോർത്ത് പോലീസ് മോൻസനെതിരെ കേസെടുക്കുക യായിരുന്നു. മോൻസനെതിരെയുള്ള പോക്‌സോ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞിട്ടുള്ളത്.

 

Back to top button