CinemaCrimedeathEditors PicksFashionFeaturedHealthKeralaLatest NewsLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ജീവിതം തന്നെ വഴി മുട്ടി ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി.
ആലപ്പുഴ/ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിൽ ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.
ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരണപ്പെട്ടത്. ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന അതിഥിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.