CrimeEditors PicksFeaturedGulfIndiaKeralaLatest NewsLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story

കള്ളന്‍ ബിരിയാണിച്ചെമ്പിലെന്ന് മുരളീധരൻ.

തിരുവനന്തപുരം/ കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മുന്‍പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്ക് എതിരായി ഒരു പ്രസ്താവന നടത്തി. അത് 164 ആയിരുന്നില്ല. പത്രസമ്മേളനത്തില്‍ അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചവരാണ് ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോഴത്തേത് 164 അനുസരിച്ച് ഒരു സ്ത്രീ നല്‍കിയ മൊഴിയാണ്. അത് കോടതിയില്‍ ഒരിക്കലും മാറ്റിപ്പറയാനാകില്ല. പക്ഷെ അതിന്റെ തെളിവുകള്‍ പൂര്‍ണമായി പുറത്തുവരണമെങ്കില്‍ ഒരു അന്വേഷണം വേണം. അത് സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത അന്വേഷണം ആവണം. മുരളീധരന്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം അല്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു. രണ്ടായാലും ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണം എന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. അന്വേഷണം കഴിയുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. അതില്‍ ഒരു വിട്ടുവീഴ്ച വരുത്താനും യു.ഡി.എഫ്. തയ്യാറല്ല. കാരണം മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് അദ്ദേഹം മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ സംശയം വര്‍ധിക്കുന്നു. മുരളീധരൻ പറഞ്ഞു..

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത്കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്ത ലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ പറയുകയുണ്ടായി.

 

Back to top button