CrimedeathEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

പ്രണയപ്പകയിൽ വീണ്ടും കൊല, പ്രണയം നിരസിച്ച 14 കാരിയെ കബഡി ക്ലാസിന് പോകുമ്പോൾ റോഡിലിട്ട് കുത്തി കൊന്നു.

രാജ്യത്ത് പ്രണയം ഉണ്ടാക്കിയ പകയിൽ വീണ്ടും കൊലപാതകം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. പൂനെയിലെ ബിബ്വേവാദിയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വീട്ടിൽ നിന്നും വൈകിട്ട് കബഡി ക്ലാസിന് പോവുകയായിരുന്ന പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ അതിക്രൂരമായി കുത്തുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത് (22) തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ക്ഷിതിജ കൂട്ടുകാരിയുമൊത്താണ് കബഡി ക്ലാസിന് പോയിരുന്നത്. ക്ഷിതിജയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തുമ്പോൾ കൂട്ടുകാരിയെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ക്ഷിതിജയുടെ അകന്ന ബന്ധുവായ ശുഭം ഭഗവതിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ശുഭം ഭഗവതിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Back to top button