നിതംബത്തിന് 13 കോടിയുടെ ഇൻഷ്വറൻസ്, ലോകത്തെയാകെ ഞെട്ടിച്ച് ഒരു മോഡൽ.
മികച്ച നിതംബങ്ങൾക്ക് ബ്രസീലിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ബംബം കിരീടം നേടിയ സുന്ദരിയുടേത് ബ്രസീലിലെ ഏറ്റവും വലിയ നിതംബം.

മനുഷ്യൻ തനിക്ക് സ്വന്തമായ വിലയേറിയ വസ്തുക്കൾ ഇൻഷ്വർ ചെയ്യുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. വീടും, കാറും ഫോണും തുടങ്ങി അമൂല്യവും മൂല്യവത്തായതുമായ വസ്തുക്കളാണ് ഇത്തരത്തിൽ ഇൻഷ്വർ ചെയ്യാറുള്ളത്. ഇതിനെ പിന്തുടർന്ന് ബ്രസീലിൽ നിന്നുള്ള ഒരു മോഡൽ കോടികളുടെ ഇൻഷുറൻസ് എടുത്തിരിക്കുന്ന സംഭവം ലോകത്താകെ വൈറലായിരിക്കുകയാണ്.

എന്താണ് മോഡൽ ഇൻഷ്വർ ചെയ്തതെന്നതും, എത്ര തുകയ്ക്കാണ് ആ ഇൻഷ്വർ എന്നും അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും. ബ്രസീലിയൻ മോഡൽ കോടികൾക്ക് അവരുടെ നിതംബങ്ങളാണ് ഇൻഷ്വർ ചെയ്തിരിക്കുന്നത്. ഇൻഷ്വർ ചെയ്ത ആ കോടികൾ എത്രയെന്നു കേട്ടാലും ആരും ഞെട്ടും. 1.3 മില്യൺ പൗണ്ട് അല്ലെങ്കിൽ ഏകദേശം 13 കോടി രൂപക്കാണ് അവർ സ്വന്തം നിതംബങ്ങൾ ഇൻഷ്വർ ചെയ്തിരിക്കുന്നത്. ബ്രസീലിലെ ഏറ്റവും വലിയ നിതംബങ്ങളാണ് തന്റേതെന്നാണ് മോഡൽ അവകാശപ്പെടുന്നത്. അത് കൊണ്ട് തന്നെ തന്റെ നിതംബങ്ങൾ വിലമതിക്കാനാകാത്തതെന്നും അവർ അവകാശപ്പെടുന്നു.

മികച്ച നിതംബങ്ങളെ അഭിനന്ദിക്കുന്നതിനായി ബ്രസീലിൽ അടുത്തിടെ സംഘടിപ്പിക്കുന്ന വാർഷിക സൗന്ദര്യമത്സരമായ മിസ് ബംബം കിരീടം 35 വയസ്സുകാരിയായ മോഡൽ നതി കിഹാരയാണ് സ്വന്തമാക്കിയിരുന്നത്. കിരീടം നേടിയതിൽ പിന്നെ തനി കിഹാര സ്വന്തമായി എടുത്ത തീരുമാനമാണിത്. 1.3 മില്യൺ പൗണ്ടിന് അതായത് 13 കോടി രൂപക്ക് തനി കിഹാര തന്റെ നിതംബങ്ങൾ ഇൻഷ്വർ ചെയ്തിരിക്കുകയാണ്. ഏതായാലും കിഹാരയുടെ നിതംബങ്ങൾ പ്രമുഖകമ്പനി ഇൻഷ്വർ ചെയ്തു നൽകി.

രണ്ട് കുട്ടികളുടെ മാതാവായ കൂടിയായ കിഹാര മിസ് ബംബം കിരീടം നേടുന്ന ആദ്യത്തെ അമ്മയാണ്. ‘ലോകമെമ്പാടുമുള്ള, ആത്മാഭിമാന പ്രശ്‌നങ്ങൾ അനുഭവിക്കുന്ന നിരവധി അമ്മമാരെ, പ്രതിനിധീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

എന്റെ ശരീരം നിലനിർത്താൻ ഞാൻ വളരെയധികം പരിശീലിക്കുന്നു, എന്റെ നിതംബം ഇംപ്ലാന്റുകളിൽ നിന്ന് മുക്തമാണ്. അതുകൊണ്ടാണ് ഞാൻ പ്രശസ്തയായത്. ഇത് ബ്രസീലിലെ ഏറ്റവും വലുതാണ്. അതിനാൽ, ഇത് ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നത് ന്യായമാണ്.’
നിതംബത്തിന്റെ ഇൻഷുറൻസിനെക്കുറിച്ച് ഡെയ്‌ലി സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ നതി കിഹാര പറഞ്ഞിരിക്കുന്നു.

ലോകത്ത് ഒരു മോഡൽ സ്വന്തം നിതംബം ഇൻഷ്വർ ചെയ്യുന്നത് ഇത് ആദ്യമായല്ല. വിനോദ വ്യവസായത്തിന്റെ ഭാഗമാണിത്. 40-കളിൽ ബെറ്റി ഗ്രെബിൾ എന്ന ഹോളിവുഡ് നടി തന്റെ കാലുകൾ ഒരു മില്യൺ ഡോളറിന് അതായത് ഏകദേശം 7.4 കോടി രൂപക്ക് ഇൻഷ്വർ ചെയ്യുകയുണ്ടായി. ഡേവിഡ് ബെക്കാം, ഡാനിയൽ ക്രെയ്ഗ്, മരിയ കാരി, ജാമി ലീ കർട്ടിസ്, തുടങ്ങിയ നിരവധി പ്രമുഖർ ആരവരുടെ ശരീരഭാഗങ്ങൾ ഇൻഷ്വർ ചെയ്ത ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.