CinemaEditors PicksEntertainmentFeaturedIndiaLatest NewsMost Popular NewsMoviesRelationshipsocial mediaviral newsviral story

നയൻതാരയും വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാകും.

സൂപ്പർതാര ജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാകും. വിവാഹക്ഷണക്കത്ത് പുറത്തുവന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പിങ്ക് വില്ല സൗത്താണ് പുറത്തുവിട്ടത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നിരിക്കുന്നത്.

ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു പ്ലാൻ. പിന്നീട് വേദി മാറ്റുകയായിരുന്നു. വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായിക. ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു.

Back to top button