CinemaEditors PicksEntertainmentFeaturedLatest NewsLifestyleMost Popular NewsMoviesRelationshipsocial mediaviral newsviral story
നയന്‍താര – വിഘ്‌നേഷ് വിവാഹം സിനിമ സ്റ്റൈലിൽ
ചെന്നൈ/ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സിനിമ സ്റ്റൈലീലാണ് നടക്കുകയെന്നും വിവാഹ ചടങ്ങിന്റെ സംവിധായകൻ ഗൗതം മേനോനായിരിക്കുമെന്നും വാർത്ത. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.
രജനികാന്ത്, സാമന്ത, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേ കന്‍, വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായി എത്തും. ജൂണ്‍ ഒൻപതിനാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.
വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കു മായി വിരുന്ന് സംഘടിപ്പിക്കും. സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങാണ് അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകന്‍ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം നിർവഹിക്കുക.