AthleticsEditors PicksFeaturedIndiaLatest NewsMost Popular NewsNationalSportsviral news

അത് ലെറ്റിക്സിൽ ജാവലിനിൽ ത്രോയിൽ നീരജ് ചോപ്രക്ക് സ്വർണം, ചരിത്ര നേട്ടം.

ടോക്യോ/ ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയുടെ മുന്നേറ്റം. ജാവലിനിൽ ത്രോയിൽ ഇന്ത്യക്ക് വേണ്ടി നീരജ് ചോപ്ര ചരിത്ര നേട്ടം കുറിക്കുകയായിരുന്നു. ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരത്തിൽ നീരജ് ചോപ്ര സ്വർണം എറിഞ്ഞെടുത്തു. ഒളിമ്പിക്സിൽ അത്ലെറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണം കൂടിയാണിത്.

2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണം നേടിയ ശേഷം ഇന്ത്യ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി നീരജ് ചോപ്ര മാറി. ഫൈനലിൽ ആദ്യ ഉദ്യമത്തിൽ 87.03 മീറ്റര്‍ ദൂരം കണ്ടെത്തുന്ന നീരജ് ചോപ്ര രണ്ടാം റൗണ്ടിൽ തന്റെ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു. രണ്ടാം റൗണ്ടിൽ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തിൽ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റർ.

2017ലെ ലോക ചാമ്പ്യനും ടോക്യോയിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത ചാർത്തപ്പെട്ടിരുന്ന ജർമനിയുടെ ജൊഹനാസ് വെറ്റർ ഫൈനലിൽ ആദ്യ എട്ട് സ്ഥാനങ്ങൾക്ക് പുറത്താവുകയായിരുന്നു. യോഗ്യത റൗണ്ടിൽ നിറം തിളങ്ങിയില്ലെങ്കിലും ഫൈനലിൽ ജർമൻ താരം തന്റെ മികവിലേക്ക് എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

Back to top button