CinemaEditors PicksFeaturedKeralaLatest NewsMost Popular NewsMoviessocial mediaviral newsviral story

”വരയൻ”ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ ”വരയൻ” എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. സന മൊയ്തൂട്ടി ആലപിച്ച “ഏദനിൽ മധുനിറയും…’ എന്നാരംഭിക്കുന്ന ഗാനം സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ ആണ് സംഗീതം പകരുന്നിട്ടുള്ളത്.

സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ”വരയൻ” ഒരു കുടുംബചിത്രം എന്നതിനപ്പുറം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹൻ,രാജേഷ്‌ അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ.

സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. മെയ്‌ 20ന്‌ “വരയൻ” കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യാനിരിക്കുകയാണ്.

 

Back to top button