Editors PicksFeaturedHealthKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

തൃശൂരില്‍ നോറോ വൈറസ് ബാധ, സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം.

തൃശൂര്‍/ തൃശൂരില്‍ നോറോ വൈറസ് വ്യാപിക്കുന്നു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന പ്രാഥമിക നിഗമനം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മനംമറിക്കല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഛര്‍ദ്ദി,വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരമാവുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.

രോഗ ബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കും. അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരുകയാണ് ചെയ്യുക. കൈകള്‍ വൃത്തിയാക്കാതെ മൂക്കിലും വായിലും എത്തുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.

Back to top button