Editors PicksFashionFeaturedLatest NewsMost Popular NewsNationalWorld

ഇറുകിയ ജീന്‍സും സ്‌പൈക്ക് ഹെയര്‍ സ്റ്റൈലും നമുക്ക് വേണ്ടെന്ന് ഉത്തര കൊറിയ.

പ്യോങ്യാങ്/ ഇറുകിയ ജീന്‍സ് ധരിക്കുന്നതിനും സ്‌പൈക്ക് ഹെയര്‍ സ്റ്റൈല്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റേതാണ് ഉത്തരവ്. യുവതീ യുവാക്കള്‍ക്കിടയില്‍ പാശ്ചാത്യ രീതികളോടുള്ള അഭിനിവേശം വര്‍ധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉത്തര കൊറിയന്‍ പത്രം റൊഡോങ് സിന്‍മം ലേഖനമെഴുതിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവ് വന്നത്.

സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് കാട്ടിയാണ് യുവാക്കളില്‍ ഇപ്പോഴും തരംഗമായ സ്‌പൈക്ക് പോലുള്ള 15 ഹെയര്‍സ്‌റ്റൈലുകള്‍ രാജ്യത്ത് നിരോധിച്ചത്. മുടി കളര്‍ ചെയ്യുന്നതിനും വിലക്കുണ്ട്. സ്‌പോര്‍ട്ട്‌സിനനുയോജ്യമായ 215 ഹെയര്‍സ്‌റ്റൈലുകളില്‍ നിന്ന് മാത്രമാണ് ഇനി ഹെയര്‍സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കാനാവുക. മൂക്കും ചുണ്ടും കുത്തിയുള്ള സ്‌റ്റൈലുകളും പറ്റില്ല. സ്‌കിന്നി ജീന്‍സിനും റിപ്പ്ഡ് ജീന്‍സിനുമുള്ള വിലക്ക് കൂടാതെ സ്‌ളോഗനുകള്‍ എഴുതിയ ടീഷര്‍ട്ടുകളും ധരിക്കാന്‍ അനുവാദമില്ല.

ബി ടി എസ്, ബഌക്ക് പിങ്ക് തുടങ്ങിയ പോപ് ബാന്‍ഡുകള്‍ക്ക് രാജ്യത്ത് ആരാധകര്‍ വര്‍ധിക്കുന്നതിനാല്‍ പോപ് മ്യൂസിക്കിന് വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ക്ക് ആലോചനയുണ്ട്. സാമ്പത്തികമായും സൈനിക ബലത്തിലും എത്ര തന്നെ മുന്നിട്ട് നിന്നാലും തനത് പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ഏതൊരു രാജ്യത്തിന്റെയും നാശത്തിനത് വഴിവെയ്ക്കും എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

Back to top button