Editors PicksFeaturedsocial mediaviral storyWorld

യുക്രൈനിൽ റഷ്യ നടത്തുന്നത് കൂട്ട കൊലയെന്ന് ഒലേന സെലൻസ്ക.

കീവ് / യുക്രൈനിൽ റഷ്യ നടത്തുന്നത് കൂട്ട കൊലയാണെന്ന് യുക്രൈൻ്റെ പ്രഥമ വനിത ഒലേന സെലൻസ്ക. തികച്ചും സമാധാനപരമായി ജീവിതം മുന്നോട്ട് നയിച്ച് പോന്നിരുന്ന യുക്രൈൻ ജനത ഇന്ന് ഉറക്കം ഉണരുന്നത് തന്നെ നടുക്കം വിട്ടുമാറാത്ത നിലയ്ക്കാത്ത ബോംബുകളുടെയും വെടി ഒച്ചുകളുടെയും നടുവിലാണെന്നും ഒലേന സെലൻസ്ക പറയുന്നു. ലോക മാധ്യമങ്ങൾക്കുള്ള കുറിപ്പ് എന്ന ആമുഖത്തോടെ ഒലേന തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് രാജ്യത്തിൻ്റെ നിസ്സഹായവസ്ഥയും നിലവിലത്തെ സ്ഥിതിയും കുറിക്കുന്നത്.

യുക്രൈനിൽ ഇപ്പോൾ റഷ്യ തുടർന്നു പോന്ന അധിനിവേശം ആർക്കും വിശ്വസിക്കാൻ സാധിക്കാത്തവയാണെന്നും പിഞ്ചു കുഞ്ഞുങ്ങൾ പോലും യുക്രൈനിലെ തെരുവുകളിൽ മൃഗീയമായി മരിച്ച് വീഴുകയാണെന്നും ഒലേന തൻ്റെ ഇൻസ്റ്റാഗ്രാമിൽ വേദന പങ്കുവെച്ചിരിക്കുന്നു. സ്പെഷ്യൽ ഓപ്പറേഷൻ എന്ന വ്യാജേന ലോക രാജ്യങ്ങളുടെ കണ്ണിൽ പൊടിയിട്ട് പൊതുജനങ്ങളെ തെരുവിൽ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇതിനെതിരെ മറ്റ് രാഷ്ട്രങ്ങൾ എത്ര നാൾ കണ്ണടക്കുമെന്നും ഒലേന കണ്ണീരോടെ ചോദിക്കുന്നു. സാധാരണ ജനങ്ങളെ റക്ഷ്യ ഉപദ്രവിക്കില്ലെന്ന് ഉറപ്പ് പറയുമ്പോഴും റഷ്യൻ സൈന്യത്തിൻ്റെ ബോംബാക്രമണത്തിൽ ജീവൻ പൊലിഞ്ഞ പിഞ്ചു കുഞ്ഞുങ്ങളുടെ കണക്ക് തൻ്റെ പക്കലുണ്ടെന്നും ഒലേന അവകാശപ്പെടുന്നു.

എട്ട് വയസ്സ് കാരിയായ ആലീസ് ഒഖ് തിർക്കിയിലെ തെരുവുകളിൽ റഷ്യ നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ അവളുടെ മുത്തച്ഛൻ്റെ കൈകളിൽ പിടഞ്ഞ് വീണ് മരിച്ചതും കീവിൽ നിന്നുള്ള പൊളിന റഷ്യൻ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളോടൊപ്പം മരിച്ചെന്നും ഒലേന കുറിച്ചു. റഷ്യൻ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആർസനേയ് ആംബുലൻസ് സമയത്തെത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് മരണ മടയുകയായിരുന്നെന്നും ഒലേന തൻ്റെ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു.

Back to top button