CovidEditors PicksHealthIndiaKeralaLatest NewsNational

24 മണിക്കൂറില്‍ കോവിഡ് കേസുകള്‍ രാജ്യത്ത് 4 ലക്ഷത്തിനും മുകളിലേക്ക്.

ന്യൂഡൽഹി/ രാജ്യത്തെ ആകെ ഞെട്ടിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ നാല് ലക്ഷത്തിന് മുകളിലേക്ക് രോഗ ബാധ. കൊവിഡ്-19 കേസു കളിലെ മരണനിരക്കും ഉയര്‍ന്നിരിക്കുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരള സംസ്ഥാനങ്ങളിലാണ് കൊവിഡ് രൂക്ഷമായിരിക്കുന്നത്. മേയ് മധ്യത്തോടെ കേസുകള്‍ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. 37,23,446 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,79,30,960 പേർക്ക് രോഗമുക്തി ലഭിച്ചു. . കഴിഞ്ഞദിവസം 3,18,609 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,73,46,544 ആയി. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 2,38,270 ആയി ഉയർന്നിരിക്കുകയാണ്. ഓരോ ദിവസവും രാജ്യത്ത് കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,08,344 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 30,04,10,043 ആയി.

Back to top button