CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular NewsNationalRelationshipsocial mediaviral newsviral story

അന്യജാതിക്കാരനായ യുവാവുമായി പ്രണയബന്ധത്തിലായ വിവാഹിതയായ മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

ചെന്നൈ/ അന്യജാതിക്കാരനായ യുവാവുമായി പ്രണയബന്ധത്തിലായ വിവാഹിതയായ മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്പതിമാരുടെ മകള്‍ കൗസല്യ (23) നെയാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. രാമനാഥപുരം ജില്ലയിലെ പരമകുടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

നാലുവര്‍ഷം മുൻപ് വിവാഹിതയായ കൗസല്യ കഴിഞ്ഞ നാല് മാസങ്ങളായി കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹം വിട്ടു മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ച് വന്നിരുന്നത്. ഇതിനിടെ കൗസല്യ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി പ്രണയത്തിലായി. വിവരമറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൗസല്യ മാതാപിതാക്കൾ പറഞ്ഞതിന് ചെവി കൊടുത്തില്ല. കാമുകനുമായുള്ള ബന്ധം കൗസല്യ തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതിനിടെ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു.

അബോധാവസ്ഥയിലായ കൗസല്യയെ അയല്‍ക്കാര്‍ പരമകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും ചേർന്ന് മകളെ വീട്ടിലേക്ക് മടക്കി കൊണ്ട് വന്നു. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകള്‍ മരിച്ചെന്നാണ് നാട്ടുകാരോട് തെന്നരശും അമൃതവല്ലിയും പറഞ്ഞത്. മരണ വിവരം പോലീസിൽ അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും മറവു ചെയ്യുകയും ചെയ്തു.

എമനേശ്വരം പൊലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്‍പ്പെടെ സംഭവത്തിന് കൂട്ടുനിന്നവര്‍ക്കായി പോലീസ് അന്വേഷണം നടക്കുകയാണ്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Back to top button