deathEditors PicksIndiaKeralaLatest NewsLocal NewsMost Popular NewsNational

മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു.

പ​ത്ത​നം​തി​ട്ട/ ചിരിയിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ആഴം എന്തെന്ന് മനുഷ്യ സമൂഹത്തിന്‌ മലയാള മണ്ണിൽ നിന്ന് കാട്ടി കൊടുത്ത ആത്മീയ ആചാര്യനും, മാ​ർ​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെച്ചായിരുന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്പ​നാ​ട്ടു​ള്ള മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചു വന്നിരുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച പുലർച്ചെ 1. 25ന്‌ ആയിരുന്നു അന്ത്യം. മിഷൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നെങ്കിലും പിന്നീട് തിരുവല്ലയിലെ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് 104 വയസ് തികഞ്ഞത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് ജനനം. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷമാണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടത്.1999 മുതൽ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു.

ഭൗ​തി​ക ശ​രീ​രം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാറ്റിയിട്ടുണ്ട്. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

സ്വ​ത സി​ദ്ധ​മാ​യ ന​ര്‍​മ്മ​ത്തി​ലൂ​ടെ ത​ല​മു​റ​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ആ​ത്മീ​യാ​ചാ​ര്യ​നെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. തി​രു​മേ​നി​യു​ടെ ആ​ദ്യ​നാ​മം ഫി​ലി​പ്പ് ഉ​മ്മ​ന്‍ എ​ന്നാ​യിരുന്നു. മാ​രാ​മ​ൺ, കോ​ഴ​ഞ്ചേ​രി, ഇ​ര​വി​പേ​രൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ആ​ലു​വാ യു​സി കോ​ളേ​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം ബാം​ഗ്ലൂ​ർ യൂ​ണി​യ​ൻ തി​യോ​ള​ജി​ക്ക​ൽ കോ​ളേ​ജ്, കാ​ന്‍റ​ർ​ബ​റി സെ​ന്‍റ്.​അ​ഗ​സ്റ്റി​ൻ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ദൈ​വ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സം ന​ട​ത്തി.

1953 മേ​യ് 23ന് ​മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ല്‍ എ​പ്പി​സ്കോ​പ്പ​യാ​യി അ​ഭി​ഷി​ക്ത​നാ​യി. തുടർന്ന് 1999 മു​ത​ല്‍ 2007വ​രെ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും. കേ​ര​ള​ത്തി​ന്‍റെ ആ​ത്മീ​യ-സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ല്‍ എ​ന്നും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന, ദൈ​വ​ത്തി​ന്‍റെ സ്വ​ര്‍​ണ​നാ​വി​നു​ട​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു ക്രി​സോ​സ്റ്റം. ആ​ഴ​മേ​റി​യ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ൾ മാത്രം എന്നും എപ്പോഴും നാവിൽ നിന്ന് ഉരുവിട്ടുവന്ന ഈ സന്ന്യാസി വര്യൻസ​ര​സ​വും സ​ര​ള​വു​മാ​യി സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എത്തുകയായിരുന്നു. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന മനുഷ്യസ്നേനേഹിയും ആത്മീയആചാര്യനുമായിരുന്നു ക്രിസോസ്റ്റം.

Back to top button