ആവശ്യമരുന്നുകളുടെ വില 10.7 ശതമാനം വർധിപ്പിക്കുന്നു.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവക്ക് നല്‍കി വരുന്ന അസിത്രോമൈ സിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കാൻ പോകുന്നത്.
ന്യൂഡല്‍ഹി/ പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ ഉയർത്താൻ തീരുമാനം. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 10.7 ശതമാനമാണ് വില വര്‍ധനവ് ഉണ്ടാവുക.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവക്ക് നല്‍കി വരുന്ന അസിത്രോമൈ സിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കാൻ പോകുന്നത്. പത്ത് ശതമാനം വില ഉയര്‍ത്താനാണ് നിലവിലുള്ള തീരുമാനം.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കി, 2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള തുടര്‍നടപടികള്‍ക്കായി ഇക്കാര്യം ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി ഒരു നോട്ടീസിൽ ആണ് പറഞ്ഞിട്ടുള്ളത്.